ബിഷപ്പിനെ മഠത്തിലെത്തിച്ച് തെളിവെടുപ്പു നടത്തി

കോട്ടയം: പീഡന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ നാടുകുന്ന് മഠത്തിലെത്തിച്ചു പോലിസ് തെളിവെടുപ്പ് നടത്തി. പീഡനം നടന്ന മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടന്നത്.
കനത്ത സുരക്ഷാവലയത്തില്‍ ഇന്നലെ രാവിലെ 9.30ഓടെയാണ് ബിഷപ്പിനെ പോലിസ് ക്ലബ്ബില്‍ നിന്നു മഠത്തിലേക്ക് കൊണ്ടുപോയത്. 10.15ഓടെ തെളിവെടുപ്പ് തുടങ്ങി. തെളിവെടുപ്പിന് മുന്നോടിയായി ബിഷപ്പുമായി കൂടിക്കാണുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെയുള്ളവരെ ഇവിടെ നിന്നു മാറ്റിയിരുന്നു. 20ാം നമ്പര്‍ മുറി പീഡനം നടന്ന ദിവസത്തെപ്പോലെ ക്രമീകരിച്ചായിരുന്നു തെളിവെടുപ്പ്.
എന്നാല്‍, കുറ്റസമ്മതം നടത്താന്‍ ബിഷപ് തയ്യാറായില്ലെന്നാണ് വിവരം. 11.15ഓടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിഷപ്പിനെ തിരികെ പോലിസ് ക്ലബ്ബിലേക്ക് കൊണ്ടുപോയത്. ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്യുന്നത് വൈകീട്ടും തുടര്‍ന്നു. ഇന്നു കസ്റ്റഡി കാലാവധി പൂര്‍ത്തീകരിച്ച് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക എന്നതായിരുന്നു പോലിസിന്റെ ലക്ഷ്യം. ഫ്രാങ്കോ ഇന്നലെ മഠത്തിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടം കൂകിവിളിച്ചാണ് വരവേറ്റതും മടക്കി അയച്ചതും.

Next Story

RELATED STORIES

Share it