ബിഷപ്പിനെതിരായ കേസ്: സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
കേസിലെ സാക്ഷിയായ പുരോഹിതന്‍ ജലന്ധറില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മറ്റു സാക്ഷികളുടെ ജീവന്‍ ഭീഷണിയിലാണെന്നും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ്് ജോര്‍ജ് വട്ടുകുളമാണ് ഹരജി നല്‍കിയിരിക്കുന്നത്.
കേസിലെ മുഖ്യ സാക്ഷിയായ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it