Alappuzha local

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ ജനകീയ പ്രക്ഷോഭം



മാന്നാര്‍: മാന്നാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ജനവാസകേന്ദ്രത്തില്‍ ആരംഭിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ ജനകീയപ്രക്ഷോഭസമിതിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മാന്നാര്‍ സ്റ്റോര്‍ ജങ്ഷനിലായിരുന്നു നേരത്തെ ഇത് പ്രവര്‍ത്തിച്ചിരുന്നത്. കോടതി വിധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയ ഓട്ടലെറ്റ് ബുധനൂര്‍ പഞ്ചായത്തില്‍ തുടങ്ങുവാന്‍ശ്രമം നടത്തി. എന്നാല്‍ അവിടെയുണ്ടായ സമരത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചിരുന്നു. തുടര്‍ന്ന് നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും വിവിധ കാരണങ്ങളാല്‍ ഉപേക്ഷിച്ചു. ഇന്നലെ മാന്നാറിലെ 12ാം വാര്‍ഡില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് സമരം തുടങ്ങിയത്. സുനില്‍ ശ്രദ്ധേയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ രതി ആര്‍, ഇന്ദിര, ലവന്‍, ലക്ഷ്മി ഗോപന്‍, അജിത് പഴവൂര്‍, ബാലസുന്ദരപ്പണിക്കര്‍, രാജേഷ്, ശ്രീക്കുട്ടന്‍, കൂന്റേത്ത് നാരായണന്‍നായര്‍, സുരേഷ്, അജി സംസാരിച്ചു. തീരുമാനം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്ന് സമിതി അറിയിച്ചു.
Next Story

RELATED STORIES

Share it