Kottayam Local

ബിവറേജസ് അനുവദിക്കുന്നതിനെതിരേ കോട്ടയത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി



കോട്ടയം: കോട്ടയം ചന്തക്കടവില്‍ ബിവറേജസ് അനുവദിക്കുന്നതിനെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കോട്ടയം മുനിസിപ്പാലിറ്റി 29ാം വാര്‍ഡില്‍ നിലവില്‍ മൂന്ന് ബിവറേജസ് മദ്യശാലകള്‍ ഉണ്ട്. ഇപ്പോള്‍ നാലാമത് ഒന്നുകൂടി എംഎല്‍ റോഡിലെ  ചന്തക്കവലയില്‍ തുടങ്ങാനുള്ള നീക്കത്തിലാണ് അധികൃതര്‍. നിലവില്‍ ഹൈക്കോടതി പ്രകാരം സംസ്ഥാന-ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ മാറിയേ ബിവറേജസ് ഷോപ്പുകള്‍ പാടുള്ളൂ എന്ന വിധിയുടെ മറവിലാണ് ഒരു ഷോപ്പുകൂടി ആരംഭിക്കുന്നത്.ഒരു വാര്‍ഡില്‍ ഇപ്പോള്‍ മൂന്ന് ബിവറേജസ് ഔട്ട് ലറ്റ് ഉണ്ടായിരിക്കെ നാലാമത് ഒന്നുകൂടി ആരംഭിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധ കൂട്ടായ്മ ചൂണ്ടിക്കാട്ടി. എസ്ഡിപിഐയും മുനിസിപ്പാലിറ്റി അംഗങ്ങളും ചേര്‍ന്നാണ് സംയുക്ത പ്രതിഷേധം നടത്തിയത്. പ്രതിഷേധ യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ലൈജ ദിലീപ്, ഗോപകൂമാര്‍, ടി എന്‍ ഹരികുമാര്‍, അഡ്വ. എന്‍ എസ് ഹരിശ്ചന്ദ്രന്‍, എസ്ഡിപിഐ ജില്ലാ ജോ. സെക്രട്ടറി യു നവാസ്, കോട്ടയം വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി പി എ അബ്ദുല്‍ സലാം, കെ കെ ശശിധരന്‍, ജോണ്‍മത്തായി, ടിജി സാമുവല്‍, എസ് ദീപു, തിരുനക്കര സജീവ്, പത്മകുമാരി ശിവരാമ പിള്ള, ഹുമയൂണ്‍ തോട്ടത്തില്‍, ഷെഫീഖ് ദാവൂദ് സംസാരിച്ചു.
Next Story

RELATED STORIES

Share it