Flash News

ബില്‍ക്കിസ് ഭാനുവിനെ ബലാല്‍സംഗം ചെയ്തവര്‍ക്ക് വധശിക്ഷയില്ല

ബില്‍ക്കിസ് ഭാനുവിനെ ബലാല്‍സംഗം ചെയ്തവര്‍ക്ക് വധശിക്ഷയില്ല
X


ന്യൂഡല്‍ഹി: 2002ലെ ഗോദ്ര കലാപത്തില്‍ ഗര്‍ഭിണിയായ ബില്‍ക്കിസ് ഭാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും എട്ട് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. അതേസമയം, കേസില്‍ പ്രതികളായ ജസ്വന്ത് നായി, ഗോവിന്ദ് നായി എന്നിവരടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തില്‍ നിന്നും നേരത്തേ വിമുക്തരാക്കപ്പെട്ട ഡോക്ടര്‍മാരും പൊലീസുകാരും ഉള്‍പ്പെടെ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 2008ല്‍ മുംബൈ പ്രത്യേക കോടതി 12 പേര്‍ കുറ്റവാളികളെന്ന് കണ്ടെത്തിയിരുന്നു. പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഗുജറാത്ത് കോടതിയില്‍ കേസ് ശരിയായ രീതിയില്‍ മുന്നോട്ടു പോവാത്തതിനെത്തുടര്‍ന്ന് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി കേസ് മുംബൈ കോടതിയിലേക്ക് മാറ്റിയത്.



[related]
Next Story

RELATED STORIES

Share it