ബിജെപി പ്രവര്‍ത്തകര്‍ മെഹ്ബൂബയുടെ കോലം കത്തിച്ചു
BY kasim kzm15 July 2018 1:27 AM GMT
kasim kzm15 July 2018 1:27 AM GMT
ജമ്മു: പിഡിപിയെ പിളര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഏതു ശ്രമവും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അവര്‍ മെഹ്ബൂബയുടെ കോലം കത്തിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി മെഹ്ബൂബയെ അറസ്റ്റ് ചെയ്യണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 1987ല്‍ ജനങ്ങളുടെ വോട്ട് കിട്ടാന്‍ മുസ്‌ലിം ഐക്യമുന്നണിയെ തകര്‍ത്തതുപോലെ പിഡിപിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നു കഴിഞ്ഞ ദിവസം മെഹ്ബൂബ പറഞ്ഞിരുന്നു. ഗുരുതരമായ ദേശീയവിരുദ്ധ പ്രസ്താവന നടത്തിയ അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെടുന്നുവെന്നും ബിജെപി ജമ്മു വെസ്റ്റ് അധ്യക്ഷന്‍ അയോധ്യ ഗുപ്ത പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT