ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തി;കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് നേതാക്കള്‍
BY midhuna mi.ptk17 May 2018 11:40 AM GMT
X
midhuna mi.ptk17 May 2018 11:40 AM GMT
കാസര്‍കോട്: കാസര്‍കോട് ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തിയെന്ന് ആരോപണം. ബിജെപി പ്രവര്‍ത്തകനായ എരോല്‍ കുണ്ടിലെ അനില്‍ കുമാറിന്റെ വീട്ടിലെ കിണറ്റിലാണ് വിഷം കലര്‍ത്തിയത്. രാവിലെ മാതാവ് കിണറ്റില്‍ നിന്നും വെള്ളമെടുത്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. വെള്ളത്തിന് നിറവ്യത്യാസവും രൂക്ഷ ഗന്ധവും അനുഭവപ്പെട്ടതായി ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബം ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്.
അതേസമയം, കിണറ്റില്‍ വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പ് അനിലിന്റെ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിലും ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ലെന്നും ഇവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക...
31 Dec 2015 7:44 PM GMTനാലു മിനിറ്റിനുള്ളില്‍ ഒരു പെണ്‍പ്രശ്നം
29 Dec 2015 11:22 AM GMTകൃത്യമകാലുകള് കൊണ്ട് വൈകല്യം അതിജീവിച്ചൊരു പൂച്ച
29 Dec 2015 10:27 AM GMTഅടുത്ത വര്‍ഷം മുതല്‍ പുതിയ വിദ്യാഭ്യാസ നയം
1 Dec 2015 6:22 AM GMTമാലിയിലെ ഫ്രഞ്ചുഹോട്ടലിലെ ഭീതിതമായ ആ നിമിഷങ്ങള്‍
22 Nov 2015 10:33 AM GMTഡോള്‍ഫിന്‍ വിശേഷങ്ങള്‍ കാണാം
28 Jun 2015 8:28 AM GMT