Kollam Local

ബിജെപി നേതാവിന്റെ റേഷന്‍ കടയില്‍ നിന്നും കടത്തിയ സാധനങ്ങള്‍ പിടികൂടി



ശൂരനാട്: ബിജെപി നേതാവ് ഏറ്റെടുത്ത് നടത്തുന്ന റേഷന്‍ കടയില്‍ നിന്നും കടത്തിയ റേഷന്‍ സാധനങ്ങള്‍ നാട്ടുകാര്‍ പിടികൂടി. പള്ളിശ്ശേരിക്കലുള്ള റേഷന്‍ കടയില്‍നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച പഞ്ചാസാര ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങളാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ റേഷന്‍ കടയുടെ ലൈസന്‍സ് മറ്റൊരാളുടെ പേരിലായതിനാല്‍ ബിജെപി നേതാവ് സംഭവത്തില്‍ നിന്നും രക്ഷപ്പെട്ടു. താലൂക്ക് സപ്ലെഓഫിസിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സാധനങ്ങള്‍ കടത്തിയവരുടെ പേരില്‍ ശാസ്താംകോട്ട പോലിസ് കേസ്സെടുത്ത് റിമാന്‍ഡ് ചെയ്തു.—
Next Story

RELATED STORIES

Share it