thrissur local

ബിജെപിയുടെ നിര്‍ബന്ധിത ഫണ്ട് ; ഗുണ്ടാപ്പിരിവെന്ന് കച്ചവടക്കാര്‍



കുന്ദംകുളം: ബിജെപിയുടെ സംസ്ഥാനതല നിര്‍ബന്ധിത ഫണ്ട് പിരിവിനെതിരേ കുന്നംകുളത്ത് വ്യാപാരികളുടെ ഇടയില്‍ പ്രതിഷേധം ശക്തമാകുന്നു. കച്ചവടക്കാര്‍ക്കും, സമ്പന്നരായ വ്യക്തികള്‍ക്കും നിര്‍ബന്ധിതമായി മണ്ഡലം കമ്മറ്റി അച്ചടിച്ച് നല്‍കിയ നിര്‍ബന്ധിത പിരിവിനെതിരേ വ്യാപാരികള്‍ കുന്നംകുളത്ത് രഹസ്യ യോഗം ചേര്‍ന്നു. നിര്‍ബന്ധിത പിരിവിനെതിരെയും, ഭീഷണിക്കുമെതിരെ ശക്തമായി പ്രതികരിക്കണമെന്ന് യോഗം തീരുമാനിച്ചു. ബിജെപി നിയാജക മണ്ഡലം സെക്രട്ടറി കെഎസ് രാജേഷ് ലെറ്റര്‍ പാഡില്‍ എഴുതി ഒപ്പിട്ടാണ് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിര്‍ബന്ധിതമായി പിരിവ് എഴുതി കൊടുക്കുന്നത്. വിസമ്മതിക്കുന്നവര്‍ക്കെതിരേ അണികള്‍ ടെലഫോണിലും, നേരിട്ടും ഭീഷണിയും മുഴക്കുന്നുണ്ടത്രേ. പ്രധാന മന്ത്രിയുടെ ജനോപകാര പ്രദമായ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കുന്നതിനുവേണ്ടിയും, 2019 ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചണ് കത്ത് തയ്യാറാക്കി നല്‍കിയിരിക്കുന്നത്. ആര്‍എസ്എസിന്റെ ഫണ്ട് ശേഖരണത്തിനിടെയാണ് ബിജെപിയുടെ പേരിലും പിരിവ് നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് നിശ്ചിത തുക പിരിവ് നല്‍കാറുണ്ടെങ്കിലും ഗുണ്ടാ പിരിവിന്റെ മാതൃകയില്‍ പിരിവ് നടത്തുന്നത് ആദ്യമായാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച പിരിവിനെ കുറിച്ച് ആരും ആദ്യം പ്രതികരികക്കാര്‍ തയ്യാറായാരുന്നില്ലെങ്കിലും ഭിഷണി മുറുകിയതോടെയാണ് പലരും കത്തിനെ കുറിച്ച് പുറത്ത് പറയാന്‍ തുടങ്ങിയത്. മുന്‍കൂട്ടി തുക എഴുതിയ റെസിപ്റ്റുമായാണ് ബിജെപി പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങളില്‍ സംഘടിച്ചെത്തുന്നത്. ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവരെ പരസ്യമായി ഭീഷണിപ്പെടുത്ത സംഭവങ്ങളുമുണ്ടായി. കച്ചവട സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത് ഓര്‍ത്ത പലരും പരാതി പറയാന്‍ തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it