ബിജെപിക്കെതിരേ മുദ്രാവാക്യം: വിദ്യാര്‍ഥിനിക്ക് ജാമ്യം

തൂത്തുക്കുടി: വിമാനത്താവളത്തില്‍ ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷ തമിളിസായ് സൗന്ദരരാജന്റെ സാന്നിധ്യത്തില്‍ “ഫാഷിസ്റ്റ്’ ബിജെപി സര്‍ക്കാരിനെതിരേ മുദ്രാവാക്യമുയര്‍ത്തിയതിന് അറസ്റ്റ്‌ചെയ്ത ഗവേഷക വിദ്യാര്‍ഥിനിക്ക് ജാമ്യം. തൂത്തുകുടി സ്വദേശിനിയും കാനഡ മോണ്ട്‌റിയല്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയുമായ ലൂയിസ് സോഫിയ (28)യ്ക്കാണ് ജാമ്യം ലഭിച്ചത്. തമിളിസായ് സൗന്ദര രാജന്റെ പരാതിലായിരുന്നു കഴിഞ്ഞദിവസം പോലിസ് സോഫിയയെ അറസ്റ്റ് ചെയ്തത്. രണ്ടു പേരും ഒരേ വിമാനത്തില്‍ ചെന്നൈയില്‍ നിന്നു തൂത്തുക്കുടിയില്‍ എത്തിയതായിരുന്നു. സോഫിയയെ ഒരു വിദ്യാര്‍ഥിയായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നു സഹയാത്രികന്‍ ആവശ്യപ്പെട്ടെങ്കിലും തമിളിസായ് വഴങ്ങിയില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുെനല്‍വേലിയിലേക്കു പോവുകയായിരുന്ന സൗന്ദര രാജനും സോഫിയയും തമ്മില്‍ വാക്കേറ്റമുണ്ടായി. സോഫിയ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചപ്പോള്‍ സൗന്ദര രാജന്‍ പോലിസിനെ അറിയിച്ച് പ്രശ്‌നം വഷളാക്കുകയായിരുന്നുവെന്ന് സഹയാ്രതികര്‍ പറഞ്ഞു. അതേസമയം, സോഫിയയ്ക്ക് പിന്തുണയുമായി ഡിഎംകെ നേതാവ് സ്റ്റാലിനടക്കം പ്രമുഖര്‍ രംഗത്തെത്തി.
Next Story

RELATED STORIES

Share it