ബിജുവിനെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറന്റ് അയച്ചു
BY kasim kzm17 July 2018 3:51 AM GMT
kasim kzm17 July 2018 3:51 AM GMT
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരിട്ട് ചോദ്യം ചെയ്യും. ആഗസ്ത് എട്ടിന് ബിജുവിനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്്ഷന്‍ വാറന്റ് അയച്ചു. അന്നേ ദിവസം ഹാജരാവാന്‍ സരിതയ്ക്കും മജിസ്ട്രേട്ട് ടി കെ സുരേഷ് നിര്‍ദ്ദേശം നല്കി. 2013 ജൂലൈ 5 നാണ് ഇരുവര്‍ക്കുമെതിരെ കോടതി നേരിട്ട് കേസെടുത്തത്. വ്യവസായിയായ ടി സി മാത്യു സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലാണ് കേസ്. വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ സോളാര്‍ പാനല്‍ കെട്ടിടത്തില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും സരിത ലക്ഷ്മി നായര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയും വഞ്ചിച്ചുവെന്നാണ് കേസ്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT