Flash News

ബാഴ്‌സക്ക് സംഭവിച്ചത് റയലിനും സംഭവിക്കുമോ? ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഉശിരന്‍ പോരാട്ട്ം

ബാഴ്‌സക്ക് സംഭവിച്ചത് റയലിനും സംഭവിക്കുമോ? ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഉശിരന്‍ പോരാട്ട്ം
X


റയല്‍ മാഡ്രിഡ് ഃയുവന്റസ്
(രാത്രി 12.15, സോണി  ടെന്‍2)
ബയേണ്‍ മ്യൂണിക്ക്  ഃ സെവിയ്യ
(രാത്രി 12.15, സോണി ടെന്‍ 1)

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡ് യുവന്റസിനെയും ബയേണ്‍ മ്യൂണിക്ക് സെവിയ്യയെയും നേരിടും.

സ്വന്തം തട്ടകത്തില്‍ റയല്‍

ആദ്യ പാദത്തില്‍ യുവന്റസിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ നിര ഇന്നിറങ്ങുന്നത്. നിലവില്‍ 3-0ന് മുന്നില്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡിനെ രണ്ടാം പാദത്തില്‍ വീഴ്ത്തി സെമി പ്രവേശനം നേടുകയെന്നത് യുവന്റസിന് ആയാസമേറിയ കാര്യമാണ്. റയലിന്റെ സ്വന്തം തട്ടകമായ എസ്റ്റാഡിയോ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മല്‍സരം നടക്കുന്നത്.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിക്കരുത്ത് തന്നെയാണ് റയലിന്റെ ശക്തി. ആദ്യ പാദ മല്‍സരത്തില്‍ ബൈസിക്കിള്‍ കിക്കിലൂടെ ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ റൊണാള്‍ഡോയുടെ കളി മികവ് രണ്ടാം പാദത്തിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകരുള്ളത്. എന്നാല്‍ സെര്‍ജിയോ റാമോസിന്റെ അഭാവം റയല്‍ നിരക്ക് തിരിച്ചടിയാണ്. രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഒരു മല്‍സരത്തില്‍ വിലക്ക് നേരിടുന്നതിനാലാണ് റാമോസിന് കളിക്കാന്‍ സാധിക്കാത്തത്.  കൂടാതെ സൂപ്പര്‍ താരങ്ങളായ നാച്ചോയും ജീസസ് വല്ലിജോയും ലൂക്കാസും പരിക്കിന്റെ പിടിയിലായതും റയല്‍ നിരക്ക് തിരിച്ചടിയാണ്. അവസാന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡുമായി സമനില പങ്കിട്ടാണ് റയല്‍ മാഡ്രിഡ് യുവന്റസിനെതിരേ ഇറങ്ങുന്നത്.അതേ പോലെ യുവന്റസ് നിരയില്‍ പൗലോ ഡിബാലയും ഇന്ന് കളിക്കില്ല. ആദ്യ പാദ മല്‍സരത്തില്‍ റെഡ് കാര്‍ഡ് കിട്ടിയതിനാലാണ് താരത്തിന് മല്‍സരം നഷ്ടമായത്. അവസാന അഞ്ച് മല്‍സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് യുവന്റസിന്റെ സമ്പാദ്യം.

നിര്‍ണായക പോരാട്ടത്തിനൊരുങ്ങി ബയേണ്‍
ആദ്യ പാദത്തില്‍ 2-1ന് വിജയിച്ച് ബയേണ്‍ മ്യൂണിക്കിന് ഇന്ന് അഗ്നിപരീക്ഷ. രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ സെവിയ്യയെ നേരിടുന്ന ബയേണിന് സെമി ഉറപ്പിക്കാന്‍ ജയം നിര്‍ണായകമാണ്. ആദ്യ പാദത്തില്‍ ജയിച്ചെങ്കിലും ഒരു ഗോളിന്റെ  ലീഡ് മാത്രമാണ് ബയേണിനുള്ളത്. അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയിച്ചാണ് ബയേണിന്റെ വരവ്. അതേ സമയം അവസാനം കളിച്ച രണ്ട് മല്‍സരത്തിലും തോല്‍വി വഴങ്ങിയാണ് സെവിയ്യ ബയേണിന്റെ തട്ടകത്തില്‍ ബൂട്ടണിയുന്നത്.
Next Story

RELATED STORIES

Share it