ബാലവിവാഹത്തിലൂടെ ലൗ ജിഹാദ് തടയാമെന്ന് ബിജെപി എംഎല്‍

എഭോപാല്‍: വൈകിയുള്ള വിവാഹമാണ് ലൗ ജിഹാദിനു കാരണമെന്നും ബാലവിവാഹത്തിലൂടെ അതിനെ തടയാന്‍ സാധിക്കുമെന്നും ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മര്‍. പെണ്‍കുട്ടികളെ സമയത്തിന് വിവാഹം ചെയ്തുകൊടുക്കണം. “”18 വയസ്സെന്ന രോഗം (പെണ്‍കുട്ടികളുടെ വിവാഹപ്രായം) എന്ന് നിയമവിധേയമാക്കിയോ അന്നുമുതല്‍ ഹിന്ദു പെണ്‍കുട്ടികള്‍ ഒളിച്ചോടുകയാണെന്നും  ഗോപാല്‍ പാര്‍മര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കേരളത്തിലെ ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ഉദ്ധരിച്ചായിരുന്നു പാര്‍മറിന്റെ വിവാദ പ്രസ്താവന. ഇവരുടെ വിവാഹം ലൗ ജിഹാദെന്നായിരുന്നു ആരോപണം. കൗമാരപ്രായത്തിലെത്തിയാല്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ ചാഞ്ചാട്ടങ്ങള്‍ തുടങ്ങും. അമ്മമാരാണ് ലൗ ജിഹാദിന്റെ കാര്യത്തില്‍ ജാഗ്രതപുലര്‍ത്തേണ്ടതെന്നും എംഎല്‍എ നിര്‍ദേശിച്ചു.
പണ്ടുകാലത്ത് മുതിര്‍ന്നവര്‍ പെണ്‍കുട്ടികളുടെ വിവാഹം അവരുടെ കുട്ടിക്കാലത്തു തന്നെ നിശ്ചയിക്കുമായിരുന്നു. അത്തരം വിവാഹബന്ധങ്ങള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്റെ വിവാഹം ഉറപ്പിച്ചല്ലോ എന്ന ചിന്ത ഉള്ളതുകൊണ്ട് കുട്ടികള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല. ഇതിലൂടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ സാധിക്കുമെന്നും പാര്‍മര്‍ പറഞ്ഞു.
ചിലര്‍ വീട്ടുകാരുമായി അടുത്തബന്ധം സ്ഥാപിച്ച് വീട്ടിലെ സ്ത്രീകളെ ചൂഷണം ചെയ്യുമെന്നും പ്രസ്താവനയുടെ വിശദീകരണമായി പാര്‍മര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it