World

ബാലപീഡനം മറച്ചുവച്ചു; ആസ്‌ത്രേലിയയില്‍ ബിഷപ്പിന് ഒരു വര്‍ഷം തടവ്

അഡലൈഡ് (ആസ്‌ത്രേലിയ): പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവച്ചതിന് ആസ്‌ത്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പിന് ഒരു വര്‍ഷം തടവ്. അഡലൈഡ് ആര്‍ച്ച് ബിഷപ് ഫിലിപ് വില്‍സണിനാണ് (67) തടവുശിക്ഷ ലഭിച്ചത്്. ആറു മാസം ജയില്‍വാസം അനുഷ്ഠിച്ച ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും ന്യൂകാസില്‍ പ്രാദേശിക കോടതി ഉത്തരവിട്ടു.
എന്നാല്‍ ഉടന്‍ തന്നെ ബിഷപ് ജയിലിലേക്ക് പേവേണ്ടിവരില്ല. കേസ് ആഗസ്ത് 14ന് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. ബിഷപ്പിന് വേണമെങ്കില്‍ വീട്ടുതടങ്കലിന് അപേക്ഷിക്കാം.
അങ്ങനെയെങ്കില്‍ രണ്ടു വര്‍ഷത്തോളം ശിക്ഷ അനുഭവിക്കണം. 1970ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് ഫ്‌ളെച്ചര്‍ അള്‍ത്താര ബാലന്മാരെ പീഡനത്തിരയാക്കിയ സംഭവം മറച്ചുവച്ചതാണ് ബിഷപ്പിനെതിരായ കുറ്റം. കുട്ടികളെ പീഡനത്തിനിരയാക്കിയ ജെയിംസ് ഫ്‌ളെച്ചര്‍ 2004ല്‍ അറസ്റ്റിലായിരുന്നു. 2006ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ജയിലില്‍ വച്ച് മരിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it