Flash News

ബാലന്‍ഡിയോര്‍ പുരസ്‌കാരം റൊണാള്‍ഡോയിലേക്ക്? ആദ്യ മൂന്നില്‍ നിന്ന് മെസ്സി പുറത്ത്

ബാലന്‍ഡിയോര്‍ പുരസ്‌കാരം റൊണാള്‍ഡോയിലേക്ക്?  ആദ്യ മൂന്നില്‍ നിന്ന് മെസ്സി പുറത്ത്
X


മാഡ്രിഡ്: 2017-18 സീസണിലെ ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കെത്താന്‍ സാധ്യത. ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം പുറത്തുവന്ന പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്നത് റൊണാള്‍ഡോയാണ്. അവസാന സീസണിലെ സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനൊപ്പം മിന്നും പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്. റൊണാള്‍ഡോയുടെ മികവില്‍ തുടര്‍ച്ചയായ മൂന്നാം തവണയും റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുകയും ചെയ്തിരുന്നു.  കൂടാതെ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പം നേടിയ നാല് ഗോളുകളും റൊണാള്‍ഡോയെ പട്ടികയുടെ തലപ്പത്തേക്കെത്തിക്കാന്‍ സഹായിച്ചു.
ക്രൊയേഷ്യയെ ആദ്യ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകന്‍ ലൂക്കാ മോഡ്രിച്ചാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ലോകകപ്പിലെ പ്രകടനത്തോടൊപ്പം റയല്‍ മാഡ്രിഡിന്റെ അവസാന സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിലും മോഡ്രിച്ച് ഭാഗമായിരുന്നു. പിഎസ്ജിയുടെ ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ എംബാപ്പെ അവസാന സീസണില്‍ പിഎസ്ജിക്കൊപ്പവും കൈയടി നേടുന്ന പ്രകടനമാണ് പുറത്തെടുത്തത്.
അതേ സമയം റൊണാള്‍ഡോയുടെ മുഖ്യ എതിരാളി ലയണല്‍ മെസ്സി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന സീസണിലെ സ്പാനിഷ് ലീഗില്‍ ഗോള്‍ വേട്ടക്കാരില്‍ മെസ്സി മുന്നിട്ട് നിന്നെങ്കിലും ലോകകപ്പിലും സ്പാനിഷ് ലീഗിലും നിറം മങ്ങിയ പ്രകടനമായിരുന്നു താരത്തിന്റേത്. ടോട്ടനത്തിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ നാലാം സ്ഥാനത്തും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് അഞ്ചാം സ്ഥാനത്തുമുണ്ട്.
നിലവില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അഞ്ച് ബാലന്‍ഡിയോര്‍ പുരസ്‌കാരം വീതം പങ്കിടുകയാണ്. ഇത്തവണ റൊണാള്‍ഡോയ്ക്ക് ബാലന്‍ഡിയോര്‍ ലഭിച്ചാല്‍ മെസ്സിയെ മറികടന്ന് ഏറ്റവും കൂടുതല്‍ ബാലന്‍ഡിയോര്‍ പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാം. 2008,2013, 2014,2016,2017വര്‍ഷങ്ങളിലാണ് റൊണാള്‍ഡോയ്ക്ക് ബാലന്‍ഡിയോര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it