Flash News

'ബാലഗംഗാധര തിലക് തീവ്രവാദി';രാജസ്ഥാനിലെ പാഠപുസ്തകം വിവാദത്തില്‍

ബാലഗംഗാധര തിലക് തീവ്രവാദി;രാജസ്ഥാനിലെ പാഠപുസ്തകം വിവാദത്തില്‍
X


ജയ്പൂര്‍: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ ബാലഗംഗാധര തിലകിനെ തീവ്രവാദിയാക്കി രാജസ്ഥാനിലെ പാഠപുസ്തകം. രാജസ്ഥാനിലെ എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ സാമൂഹ്യപാഠം പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും ദേശീയ പ്രക്ഷോഭങ്ങള്‍ എന്ന ഭാഗത്താണ് ബാലഗംഗാധര തിലകനെതിരായ വിവാദ പരാമര്‍ശങ്ങള്‍. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ബാലഗംഗാതര തിലകിനെ തീവ്രവാദത്തിന്റെ പിതാവ് എന്നാണ് പാഠപുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ സഹായം വേണമെന്ന് തിലക് കരുതിയിരുന്നവെന്നും  പാഠഭാഗത്ത് ആരോപിക്കുന്നുണ്ട്.
വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ചരിത്രം വളച്ചൊടിക്കുകയാണെന്നും പാഠപുസ്തകം പിന്‍വലിച്ച് മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാല്‍,ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പാഠഭാഗം വിവര്‍ത്തനം ചെയ്തപ്പോള്‍ പ്രസാധകര്‍ക്ക് സംഭവിച്ച പിഴവാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it