ബാറിലെ തര്‍ക്കം;യുവാവിനെ തലക്കടിച്ച് കൊലപ്പെട്ടത്തി
BY midhuna mi.ptk9 May 2018 1:05 PM GMT
X
midhuna mi.ptk9 May 2018 1:05 PM GMT
കാഞ്ഞങ്ങാട്:ബാറില്വച്ചുള്ള തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. നഗരത്തില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന് ആശിഷ് വില്യം (42) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍വച്ചുണ്ടായ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാത്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ ദിനേശന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും സുഹൃത്തുക്കളാണെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആശിഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT