ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ല

ന്യൂഡല്‍ഹി: മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രിംകോടതി. നിലവില്‍ വിജിലന്‍സ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഭാനുമതിയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച്, ഹരജിയില്‍ വിശദമായി വാദം കേള്‍ക്കാതെയാണ് തള്ളുന്നതായി അറിയിച്ചത്.
പരാതികളുണ്ടെങ്കില്‍ പിന്നീട് സുപ്രിംകോടതിയെ സമീപിക്കാനും ഹരജിക്കാരന് രണ്ടംഗ ബെഞ്ച് നിര്‍ദേശം നല്‍കി. വിജിലന്‍സ് അന്വേഷണം അവസാനിച്ചശേഷം പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (നാഷനലിസ്റ്റ്) ചെയര്‍മാനും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന നോബിള്‍ മാത്യുവാണ് ഹരജിക്കാരന്‍. മുതിര്‍ന്ന അഭിഭാഷകന്‍ വിക്രജിത്ത് ബാനര്‍ജിയും പ്രശാന്ത് പത്മനാഭനുമാണ് ഹരജിക്കാരനു വേണ്ടി ഹാജരായത്.
മാണി കേരള രാഷ്ട്രീയത്തിലെ ഉന്നതനേതാവും നാലു തവണ മന്ത്രിയായിരുന്ന വ്യക്തിയുമാണെന്നും അദ്ദേഹത്തിനെതിരായ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഹരജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു.
Next Story

RELATED STORIES

Share it