Flash News

ബാര്‍ കോഴക്കേസില്‍ സണ്ണിമാത്യു ഹരജി പിന്‍വലിച്ചു

കൊച്ചി : ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് തൊടുപുഴയിലെ ബാറുടമ സണ്ണി മാത്യു നല്‍കിയ റിവിഷന്‍ ഹരജി കോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. ഹരജി നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിന്‍വലിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഹരജിക്കാരനെ അറിയിച്ചതിനെത്തുടര്‍ന്ന്  സ്വമേധയാ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.
തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നിരിക്കേ റിവിഷന്‍ ഹരജി നല്‍കിയത് എന്തടിസ്ഥാനത്തിലാണ് എന്നും ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു.
Next Story

RELATED STORIES

Share it