Business

ബാരലിന് 25 ഡോളര്‍ വരെയാകുമെന്ന് ; എണ്ണപ്പണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവോ ?

ബാരലിന് 25 ഡോളര്‍ വരെയാകുമെന്ന് ; എണ്ണപ്പണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവോ ?
X


കാലിഫോര്‍ണിയ : ഗള്‍ഫ് രാജ്യങ്ങളുടെയും ലോകസമ്പദ് വ്യവസ്ഥയുടെ തന്നെയും ആണിക്കല്ലായ എണ്ണ വിപണിയ്ക്ക് എതാനും വര്‍ഷങ്ങള്‍ക്കകം പ്രസക്തി ഇല്ലാതാകുമെന്ന് പഠനം. എട്ടു വര്‍ഷത്തിനകം ലോകത്ത് പെട്രോള്‍ ഡീസല്‍ കാറുകള്‍ ഇല്ലാതാകുമെന്നും വാഹനങ്ങള്‍ വൈദ്യുതി ഇന്ധനത്തിലേക്ക് മാറുമെന്നും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറായ ടോണി സെബ പുറത്തിറക്കിയ Rethinking Transportation 2020-2030 എന്ന പഠനം ചൂണ്ടിക്കാട്ടുന്നു. 2024ഓടെ എണ്ണവില ബാരലിന് 25 ഡോളര്‍ വരെയായി താഴുമെന്നും ആഗോള എണ്ണ വ്യാപാരം 2030 ഓടെ അവസാനിക്കുമെന്നും പഠനം പറയുന്നു.

വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഇപ്പോള്‍ത്തന്നെ വിപണിയിലുണ്ടെങ്കിലും ഉയര്‍ന്ന വിലമൂലം ഇവയ്ക്ക്് വലിയ സ്വീകാര്യതയില്ല. എന്നാല്‍ കൂടുതല്‍ വാഹനനിര്‍മാതാക്കള്‍ വൈദ്യുതിവാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധയൂന്നുന്നതോടെ ഇത്തരം വാഹനങ്ങളുടെ നിര്‍മാണചെലവ് കുറയും. ഇതോടെ പെട്രോള്‍- ഡീസല്‍വാഹനങ്ങളുടെ പ്രസക്തി കുറയുമെന്നും പെട്രോള്‍ വിപണി തകര്‍ച്ചയിലേക്ക് നീ്ങ്ങുമെന്നുമാണ് പ്രവചനം. വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് ചിലവ് പെട്രോള്‍-ഡീസല്‍കാറുകളേക്കാള്‍ വളരെക്കുറവാണ് എന്നതും പഠനത്തില്‍ എടുത്തുപറയു്ന്നുണ്ട്.



ഇത്തരം കാറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യവും കൂടുതലാണ്. പെട്രോള്‍ഡീസല്‍ കാറുകള്‍ ശരാശരി 3,21,000 കിലോമീറ്റര്‍ ഓടുമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ 16,09,344 കിലോമീറ്ററോളം ഓടുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാകുന്നതോടെ പത്തുവര്‍ഷത്തിനകം പെട്രോള്‍ പമ്പുകളും സ്‌പെയര്‍പാര്‍ട്ടുകളും മെക്കാനിക്കുകളെപ്പോലും കിട്ടാന്‍ ബുട്ടുന്ന അവസ്ഥയുണ്ടാകും. ഇതെല്ലാം സംഭവിക്കുന്നതോടെ 2024 ഓടെ ഇന്നത്തെ കാര്‍ഡീലര്‍ഷിപ്പുകള്‍ അപ്രത്യക്ഷമാകുമെന്നും എണ്ണയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വില ബാരലിന് 25 ഡോളര്‍ വരെയായി താഴുമെന്നും പഠനം പറയുന്നു.

Next Story

RELATED STORIES

Share it