Flash News

ബാബരി മസ്ജിദ് വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല: ശിയ വ്യക്തി നിയമ ബോര്‍ഡ്

ബാബരി മസ്ജിദ് വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല: ശിയ വ്യക്തി നിയമ ബോര്‍ഡ്
X
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് ശിയാ വ്യക്തിനിയമ ബോര്‍ഡ്. മുന്‍പ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ പുതിയ പള്ളി നിര്‍മ്മിക്കണമെന്നും ബോര്‍ഡ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ബോര്‍ഡിന് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സുപ്രിംകോടതി വിധി മാത്രമേ അംഗീകരിക്കാനാകൂവെന്ന് ശിയ വ്യക്തി നിയമ ബോര്‍ഡ് വക്താവ് മൗലാന യസൂബ് അബ്ബാസ് പറഞ്ഞു.



ചില വ്യക്തികള്‍ അനാവശ്യമായി ബാബരി മസ്ജിദ് വിഷയത്തില്‍ ഇടപെടുന്നുണ്ട്. അതെല്ലാം ജനങ്ങളുടെ ഇടയില്‍ വിഭാഗീയത സൃഷ്ടിക്കാനും സൗഹാര്‍ദ്ദ അന്തരീക്ഷം തര്‍ക്കാനും മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന മദ്ധ്യസ്ഥ ശ്രമങ്ങള്‍ കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും ബാബരി മസ്ജിദ് വിഷയവുമായി ബന്ധമുള്ള വ്യക്തികളുമായി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മൗലാന യസൂബ് പറഞ്ഞു.
രാജ്യത്തെ ഒന്‍പത് പള്ളികള്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ശിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വി അഖിലേന്ത്യാ മുസ് ലിം വ്യക്തി നിയമ ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.എന്നാല്‍, റിസ് വിയെപ്പോലുള്ളവര്‍ക്ക് മാധ്യമങ്ങള്‍ അനാവശ്യ ശ്രദ്ധ കൊടുക്കുകയാണെന്നും ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ക്കിടിയിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനിടയാക്കുമെന്നും മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് അംഗങ്ങള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it