ബാങ്ക് തട്ടിപ്പ്: 1,122 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു നടത്തി കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 1,122 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ വിന്റ് മില്ലുകള്‍, നിര്‍മാണത്തിലിരിക്കുന്ന ഹോട്ടല്‍, വിവിധ യന്ത്രങ്ങള്‍, കമ്പനി സ്ഥലം, ബംഗ്ലാവുകള്‍, ഫഌറ്റുകള്‍ തുടങ്ങിയവയാണ് ഇഡി കണ്ടുകെട്ടിയത്.
2,654 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തി കള്ളപ്പണം വെളുപ്പിച്ച കമ്പനിക്കെതിരേ സിബിഐ നേരത്തെ കേസെടുക്കുകയും വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. 11 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളില്‍ നിന്നായാണ് കമ്പനി ഇത്രയും തുക തട്ടിയത്.
എസ് എന്‍ ഭാട്ട്‌നഗര്‍, മക്കളായ അമിത് ഭാട്ട്‌നഗര്‍, സുമിത് ഭാട്ട്‌നഗര്‍ എന്നിവരുടെ  കമ്പനി നിയമവിരുദ്ധമായാണ് ബാങ്കില്‍ നിന്നു വായ്പ തരപ്പെടുത്തിയതെന്നും കണക്കുകള്‍ പെരുപ്പിച്ചു കാണിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it