Flash News

ബാങ്കിലേക്ക് വന്ന പാര്‍സല്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി

ബാങ്കിലേക്ക് വന്ന പാര്‍സല്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി
X
കാസര്‍കോട്: കാസര്‍കോട് എസ്ബിഐ ഓഫീസിലേക്ക് വന്ന പാര്‍സല്‍ മണിക്കുറുകളോളം ബാങ്ക് ജീവനക്കാരേയും പോലീസിനെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.  ഇന്നലെ ഉച്ചയോടെയാണ് കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസില്‍ നിന്നും കാസര്‍കോട് എസ്.ബി.ഐ മാനേജര്‍ക്ക് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പാര്‍സല്‍ എത്തിയത്.



മുഹമ്മദ് ഷാഫി, മരത്തും വെള്ളി ഹൗസ് പാണമ്പ്ര, തേഞ്ഞിപ്പാലം, മലപ്പുറം എന്ന വിലാസത്തിലാണ് ബാങ്ക് മാനേജര്‍ക്ക് പാര്‍സല്‍ എത്തിയത്. പെട്ടിയുടെ പുറത്ത് അവ്യക്തതയോടെ പോസ്റ്റുകാര്‍ഡും ഒട്ടിച്ചിരുന്നു. തുറന്ന് നോക്കാന്‍ ഭയപ്പെട്ട ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഉടന്‍ പാര്‍സല്‍ വിദ്യാനഗറിലെ എ.ആര്‍.ക്യാസിലെത്തിച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ പരിശോധിച്ചു. ബീപ് ശബ്ദം കേട്ടതോടെ പെട്ടിയില്‍ ബോംബുണ്ടാകുമെന്ന് സംശയം ബലപ്പെട്ടു. പിന്നീട് ഡോഗ് സ്‌ക്വാഡ് പരിശോധിച്ചപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസം ആയത്. പെട്ടി തുറന്നപ്പോള്‍ കണ്ടത് വെള്ളക്കടലാസിലുള്ള എഴുത്താണ്. 'എന്റെ ബിസിനസ് തകര്‍ന്നു. ഞാല്‍ എല്ലാവരേയും തകര്‍ക്കുമെന്നും'മറ്റും എഴുതിയ 12 പേജുള്ള വെള്ളക്കടലാസുകളാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.  കൂടാതെ ആറ് പാക്കറ്റ് ബിസ്‌ക്കറ്റുകളും കണ്ടെത്തി. പാര്‍സല്‍ അയച്ചത് കാസര്‍കോട് നിന്നാണെന്ന് പോലീസ് കണ്ടെത്തി.
Next Story

RELATED STORIES

Share it