kasaragod local

ബഹുഭാ ഷാസര്‍ഗോല്‍സവവും ഷേണി ജന്മശതാബ്ദി ആഘോഷവും നാളെ തുടങ്ങും

കാസര്‍കോട്: ഭാരത് ഭവന്‍ ഒരുക്കുന്ന “പലമയില്‍ ഒരുമ” ബഹുഭാഷാ സാംസ്‌കാരിക സര്‍ഗോല്‍സവത്തിനും ഷേണി ജന്മശതാബ്ദി ആഘോഷത്തിനും നാളെ തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്, ബദിയടുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളിലാണ് സാംസ്‌കാരിക സര്‍ഗോല്‍സവങ്ങള്‍ നടക്കുന്നത്.
നാളെ രാവിലെ ഒമ്പതരക്ക് കന്നഡ കള്‍ച്ചറല്‍ ഡിപാര്‍ട്ട്‌മെന്റ് ബംഗളൂരു, ഷേണി രംഗജംഗമ ട്രസ്റ്റ് കാസര്‍കോട് എന്നിവയുടെ സഹകരണത്തോടെ ഷേണി ജന്മശതാബ്ദി ആഘോഷം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. റിട്ട. പ്രഫ. യക്ഷഗാന കലാപണ്ഡിതന്‍ ഡോ. പ്രഭാകര്‍ ജോഷി അധ്യക്ഷത വഹിക്കും.
വൈകിട്ട് മൂന്നിന് കവി ടി ഉബൈദ് നഗറില്‍ ബഹുഭാഷാ കാവ്യോല്‍സവം കവി പി പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിലെ കവികള്‍ സംബന്ധിക്കും. വൈകീട്ട് അഞ്ചിന് സി രാഘവന്‍ മാസ്റ്റര്‍ നഗറില്‍ പ്രാദേശിക പത്രഭാഷ സംവാദത്തില്‍ കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റ് റഹ്്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
എല്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ വിവേക് ഷാന്‍ ഭാഗ്, സാഹിത്യകാരന്‍ യു എ ഖാദര്‍ മുഖ്യാതിഥികളായിരിക്കും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തും.എട്ടിന് ബദിയടുക്ക മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈ നഗറില്‍ (ഗുരുസദന ഹാള്‍) ബഹുഭാഷാ കാവ്യോ ല്‍സവം രാവിലെ 10ന് പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്യും.
മാധവന്‍ പുറച്ചേരി അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. എം എ റഹ്്മാന്‍ മുഖ്യപ്രഭാഷണം നടത്തും. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് അധ്യക്ഷത വഹിക്കും. ഒമ്പതിന് കാഞ്ഞങ്ങാട് പി സ്മാരകം മഹാകവി പി നഗറില്‍ രാവിലെ പത്തിന് ദേശഭാഷകളുടെ ചരിത്രവഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.സി ബാലന്‍ അധ്യക്ഷത വഹിക്കും  10ന് വൈകിട്ട് അഞ്ചിന് കവി ഗോവിന്ദ പൈ നഗറില്‍ സമാപന ചടങ്ങ് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിക്കും. പി ബി അബ്ദുര്‍ റസാഖ്് എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാവിരുന്ന്.
തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍.  വാര്‍ത്താസമ്മേളനത്തി ല്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, രവീന്ദ്രന്‍ കൊടക്കാട്, പ്രമോദ് പയ്യന്നുര്‍, എം ചന്ദ്രപ്രകാശ്, റോബിന്‍ സേവ്യര്‍, ടി എ ശാഫി, സി എല്‍ ഹമീദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it