thrissur local

ബസ് സ്റ്റാന്റ് നിര്‍മാണം: വിവാദ പ്രമേയവുമായി വിമത കോണ്‍ഗ്രസ്് കൗണ്‍സിലര്‍മാര്‍

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റ് നിര്‍മാണം സംബന്ധിച്ച്  വിവാദ പ്രമേയവുമായി വിമത കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍. ബസ് സ്റ്റാന്റ് നിര്‍മാണം അട്ടിമറിച്ചത് 2012ലെ ഇട്ടിമാത്തുവിന്റെ ഭരണസമതിയാണെന്നും, കൗണ്‍സിലിന്റെ അറിവില്ലാതെ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷ ന്‍ ഷാജി ആലിക്കലാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. സിപിഎം,ആര്‍എംപി എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചു.
കുന്നംകുളത്ത് ബസ്റ്റാന്റ് നിര്‍മ്മാണം അട്ടിമറിക്കപെട്ടതിന് കാരണം കോണ്‍ഗ്രസ്സ് നേതാക്കളും, കോണ്‍ഗ്രസ്സ് ഭരണ സമതിയുമാണെന്നായിരുന്നു പ്രമേയത്തിലെ ആരോപണം. നിര്‍മ്മാണത്തിന്റ ആദ്യഘട്ടത്തില്‍ ഗ്രൗണ്ടില്‍ മണ്ണടിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന്് കാട്ടി കോണ്‍ഗ്രസ്സ് നേതാവ് കെ.സി. ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍മ്മാണം നിലച്ചത്. ചുവന്ന മണ്ണ് അടിക്കാനാണ് കരാറെന്നും, മഞ്ഞ നിറത്തിലുള്ള മണ്ണാണ് അടിക്കുന്നതെന്നുമായിരുന്ന് പരാതി.
ഇതോടെ നിലച്ച പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴാണ് അന്നത്തെ ചെയര്‍്മാനായിരുന്ന ഇട്ടിമാത്തു സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിന് കൌണ്‌സില്‍ തീരുമാനമുണ്ടായിരുന്നില്ല. പിന്നീട് നിര്മ്മാണം നിലച്ചതും തുടര്‍ പ്രവര്‍ത്തനങ്ങള് തടസപെട്ടതുമെല്ലാം ഇതിനെ ചുവടുപിടിച്ചായിരുന്നു. ഒന്നരപതിറ്റാണ്ടോളം ബസ്റ്റാന്റ് നിര്മ്മാണം നിലക്കാന്‍ കാരണമായത് ഇട്ടുമാത്തുവിന്റെ ഈ തീരുമാനമായിരുന്നുവെന്ന് ഷാജി ആലിക്കല്‍ സഭയില്‍ കുറ്റപ്പെടുത്തി. അതിനാല്‍ ഇട്ടിമാത്തുവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് പ്രമേയം വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
2010 മുതല്‍ പതിനഞ്ച് വര്‍ഷക്കാലം ബസ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപെട്ട് വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും, ഇതെല്ലാം അന്വേഷണ പിരതിയില് കൊണ്ടുവരണമെന്നും ആര്‍്എംപി ആവശ്യപെട്ടു. കുന്നംകുളത്തെ പ്രധാന നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ എല്ലാം തന്നെ കൗണ്‍സില്‍ അറിവില്ലാതെ തന്നെയാണ് നടന്നതെന്നും, തുറക്കുളം മാര്‍ക്കറ്റ്, അറവ്ശാല എന്നിവ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ആര്‍എംപി അംഗങ്ങളായ സോമന്‍ ചെറുകുന്ന്, ബിനീഷ് എന്നിവര്‍ ആവശ്യപെട്ടു. ഈ ആരോപണം 2012 ലെ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നുവെന്നും,അന്വേഷണം നടക്കണമെന്നും വൈസ് ചെയര്‍മാന്‍ പിഎം സുരേഷ് ആവശ്യപ്പെട്ടു. പ്രമേയം സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മറ്റിയുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ കൈകൊള്ളുമെന്ന് ചെയര്‍പേഴ്‌സണ് സീതാരവീന്ദ്രന് പറഞ്ഞു.
Next Story

RELATED STORIES

Share it