palakkad local

ബസ് സര്‍വീസുകളുടെ കുറവ്; കൂട്ടുപാത തിരുമിറ്റക്കോട് പാതയില്‍ യാത്രാദുരിതം

ആനക്കര: കൂട്ടുപാത അങ്ങാടിയില്‍ നിന്നും ആറങ്ങോട്ടുകര വഴി തിരുമിറ്റക്കേട്ടേക്ക് ബസ് സര്‍വീസുകളുടെ കുറവ് കാരണം യാത്രക്ലേശം രൂക്ഷം. പാതയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യത്തിന് യാത്രാവഹനങ്ങള്‍ ലഭിക്കാത്തതാണ് ഇതുവഴിയുളള യാത്ര ദുഷ്‌കരമാക്കുന്നത്. കൂട്ടുപാത അങ്ങാടിയില്‍ നിന്നും ആറങ്ങോട്ടുകര, കറുകപുത്തൂര്‍ വഴി ബസ്സുകളുടെ കുറവ് വിദ്യാര്‍ഥികള്‍ അടക്കമുളള യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. പട്ടാമ്പിയില്‍ നിന്നും സര്‍വീസ് തുടങ്ങി ചാത്തന്നൂര്‍, കറുകപുത്തൂര്‍ വഴി പോകുന്ന ബസ്സ് പാതയിലൂടെ പോകുന്നുണ്ടെങ്കിലും തിരുമിറ്റക്കോട് എത്താനായി ബസ്സുകള്‍ ചുരുക്കമാണ്. കൂട്ടുപാത അങ്ങാടിയില്‍ നിന്നും ടാക്‌സികള്‍ വാഹനങ്ങള്‍ സമാന്തര സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക്  യാത്രാ ആനുകൂല്യം ലഭ്യമല്ല. എഴര കഴിഞ്ഞുളള സമയങ്ങളിലും കൂട്ടുപാത അങ്ങാടിയില്‍ നിന്നും തിരുമിറ്റക്കോട് മേഖലയിലേക്ക് ബസ്സുകള്‍ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. തിരുമിറ്റക്കോട് പ്രദേശത്ത് നിന്നും പഠിക്കാനും ജോലിക്കുമായി തൃശൂര്‍, പാലക്കാട് പോകുന്നവര്‍ രാത്രിയില്‍ പട്ടാമ്പി റെയില്‍വേസ്റ്റഷനില്‍ തീവണ്ടിയിറങ്ങി ആറങ്ങോട്ടുകര വഴി തിരുമിറ്റക്കോട് വരെ പോകുന്ന ബസ് വരുന്നതുവരെ പട്ടാമ്പി സ്റ്റാന്റില്‍ കാത്തിരിക്കുകയോ പട്ടാമ്പിയില്‍ നിന്നും ബസ്സില്‍ കൂട്ടുപാത ഇറങ്ങി സമാന്തര സര്‍വീസുകളെ ആശ്രയിക്കുകയോ വേണം. കൂട്ടുപാതയില്‍ നിന്നും കറുകപുത്തൂര്‍, എഴുമങ്ങാട്, ചാഴിയാട്ടിരി, ഇട്ടോണം, ചാത്തന്നൂര്‍ എന്നിവിടങ്ങളിലേക്ക് ബസ് സൗകര്യം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  കറുകപുത്തൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം, തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും സ്വകാര്യ കോളജുകളും വിദ്യാലയങ്ങളും അടക്കമുളള പ്രദേശത്തേക്ക് ബസ്സുകളുടെ സര്‍വീസ് കാര്യക്ഷമമാക്കി പൊതുഗതാഗതം മെച്ചപ്പടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it