ബസ് ചാര്‍ജ് വര്‍ധന ഇന്നു മുതല്‍

തിരുവനന്തപുരം: പുതുക്കിയ ബസ് യാത്രാ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍വരും. മിനിമം നിരക്ക് എട്ടു രൂപയാണ്. പുതിയ ഉത്തരവുപ്രകാരം രണ്ടാമത്തെ ഫെയര്‍ സ്‌റ്റേജില്‍ വര്‍ധനയുണ്ടാവില്ല. വര്‍ധനയുടെ 25 ശതമാനം മാത്രം സ്‌റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇതുപ്രകാരം ഒരു രൂപ വര്‍ധിപ്പിക്കുമ്പോള്‍ 25 പൈസ മാത്രമേ രണ്ടാം സ്‌റ്റേജില്‍ ഈടാക്കാനാവൂ. എന്നാല്‍, 50 പൈസയ്ക്കു താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. ഇതാണ് രണ്ടാം സ്‌റ്റേജില്‍ നിരക്കുവര്‍ധന ഒഴിവായത്.
10 രൂപ നിരക്കുള്ള മൂന്നാം സ്‌റ്റേജില്‍ രണ്ടു രൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇതില്‍ വര്‍ധനയില്ല. 12, 13 രൂപ ഈടാക്കുന്ന നാല്, അഞ്ച് സ്‌റ്റേജുകളില്‍ രണ്ട് രൂപ എന്നത് മൂന്നു രൂപയാവും.
Next Story

RELATED STORIES

Share it