ബസ് ചാര്‍ജ് വര്‍ധന ആവശ്യം അംഗീകരിക്കാനാവില്ല

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങളുടെ മേ ല്‍ ഭാരം ഏല്‍പിക്കുന്ന നടപടി അംഗീകരിക്കില്ല. വിഭാഗീയത ഉണ്ടാക്കാനാണ് ബസ്സുടമകളുടെ സമരപ്രഖ്യാപനം. ബസ്സുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമരപ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ സംസ്ഥാന സര്‍ക്കാരിനുള്ളൂ. ഇത് എടുത്തുചാടിയുള്ള പ്രഖ്യാപനമാണ്. പൊതുഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. നികുതി 90 ദിവസം കൊണ്ട് അടയ്ക്കുന്ന സംവിധാനം ഉണ്ടാക്കിക്കൊടുത്തു. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്ത് 20 വര്‍ഷമാക്കിയെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍ എന്ന തരത്തി ല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. കെഎസ്ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ വര്‍ഷങ്ങളായി ജോലിക്ക് എത്താത്തവരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് നേരത്തേ നോട്ടീസ് നല്‍കിയതാണ്. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ് അവരെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it