ബസ്സുടമകള്‍ സമരത്തിന്; ഇന്ന് അടിയന്തര യോഗം

തൃശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ സംഘടന ഇന്ന് തൃശൂരില്‍ അടിയന്തര യോഗം ചേരും. ചാര്‍ജ് വര്‍ധന അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം അവസാനം മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് നീക്കം. ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തോളം ബസ്സുകളും ജില്ലയില്‍ 200ഓളം ബസ്സുകളുമാണ് ഈ മാസം ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചത്.
Next Story

RELATED STORIES

Share it