World

ബള്‍ഗേറിയയില്‍ കണ്ടെത്തിയത് ഏറ്റവും പഴക്കമേറിയ കപ്പല്‍ച്ഛേദം

കെയ്‌റോ: ബള്‍ഗേറിയന്‍ തീരത്ത് കണ്ടെത്തിയ കപ്പല്‍ച്ഛേദത്തിന് 2,400 വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍. ആംഗ്ലോ-ബള്‍ഗേറിയന്‍ സംഘമാണ് 23 മീറ്ററുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയ കപ്പല്‍ച്ഛേദം കണ്ടെത്തിയത്. ബിസി 400ല്‍ പണിതതെന്ന് കരുതുന്ന കപ്പല്‍ച്ഛേദം സമുദ്രോപ—രിതലത്തില്‍ നിന്ന് 2000 മീറ്റര്‍ ആഴത്തിലാണുള്ളത്.
കപ്പല്‍ച്ഛേദ പഴക്കം മനസ്സിലാക്കാന്‍ കാര്‍ബണ്‍ ഡേറ്റ് ആണ് ഉപയോഗിച്ചത്. ബ്രിട്ടിഷ് മ്യൂസിയത്തിലെ ബിസി 480ല്‍ വരച്ചതെന്ന് കരുതപ്പെടുന്ന ഒരു കപ്പലിന്റെ ചിത്രത്തിന്റെ അതേ മാതൃകയാണ് കണ്ടെത്തിയ കപ്പല്‍ച്ഛേദത്തിനുമുള്ളത്. പുരാതന ഗ്രീക്കിലെ വൈന്‍ സൂക്ഷിക്കുന്ന പാത്രത്തിന് പുറമെയാണ് കപ്പലിന്റെ ചിത്രമുള്ളത്.
Next Story

RELATED STORIES

Share it