ബലാല്‍സംഗം: ബിജെപി എംഎല്‍എയുടെ സഹോദരന് അറസ്റ്റില്‍
BY sruthi srt10 April 2018 8:26 AM GMT
X
sruthi srt10 April 2018 8:26 AM GMT
ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എയുടെ സഹോദരന് അറസ്റ്റില്‍. കുല്‍ദീപ് ശങ്കര്‍ എംഎല്‍എയുടെ സഹോദരനായ അദുല്‍ സിങാണ് അറസ്റ്റിലായത്. ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതിനു പിറകെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം ജില്ലാ മജിസ്ട്രേറ്റ് അന്വേഷിക്കുമെന്ന് പോലിസ് ഡിഐജി വ്യക്തമാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് യുവതിയുടെ പിതാവ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പോലിസുകാരെ സസ്പെന്‍ഡ് ചെയ്തതായി എസ്പി പുഷ്പാഞ്ജലി ദേവി അറിയിച്ചു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT