ബയോകെമിസ്ട്രി വിഭാഗത്തില്‍ അത്യാധുനിക മെഷീന് സ്ഥാപിച്ചു
BY kasim kzm1 Feb 2018 4:02 AM GMT
kasim kzm1 Feb 2018 4:02 AM GMT
ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ബയോകെമിസ്ട്രി ലാബില്‍ അത്യാധുനിക പരിശോധന മെഷീനായ ബെക് മാന്കൂള്ട്ടര് എയു-680 സ്ഥാപിച്ചു. ഒരു മണിക്കൂറില്‍ ഏകദേശം 800ല്‍ അധികം ടെസ്റ്റുകള്‍ നടത്താന്‍ കഴിയുന്ന ഈ യന്ത്രം രോഗികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് പറഞ്ഞു. ഇന്നലെ പൊടിപാറ ബ്ലോക്കില്‍ നടന്ന ചടങ്ങില്‍, വകുപ്പ് മേധാവി ഡോ. എ ഗീത അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം പുതുതായി വാങ്ങിയ അഞ്ചു രക്ത പരിശോധനാ യന്ത്രത്തിന്റെ ഉദ്ഘാടന ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സ്നേഹ ജെ അല്‍ഫോണ്‍സാ, ഡോ. ശങ്കര്‍, ഡോ. ജോജോ, ഡോ. സതീശന് എന്നിവര്‍ സംസാരിച്ചു. തുടക്കത്തില്‍ തന്നെ കാന്‍സര്‍ രോഗം കണ്ടു പിടിക്കാന്‍ കഴിയുന്ന എഇപി, സിഇപി എന്നി ടെസ്റ്റുകള്‍, രക്തത്തിലെ ഫെറിറ്റിന്‍ അളക്കുന്ന ടെസ്റ്റ്, ഗുരുതരമായി എത്തുന്ന രോഗികളുടെ ചികില്‍സയ്്ക്ക് ആവശ്യമായ സിആര്‍പി എന്ന പരിശോധകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകളാണു പുതിയ യന്ത്രം സ്ഥാപിച്ചതിലൂടെ രോഗികള്‍ക്കു ലഭ്യമാകുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT