World

ബന്ദികളെ കൊലപ്പെടുത്തിയത് തെറ്റെന്ന് ഐഎസ്

പ്രവര്‍ത്തകര്‍ദമസ്‌കസ്: ബന്ദികളാക്കിയവരെ കൊലപ്പെടുത്തിയത് തെറ്റായ നടപടിയായിരുന്നെന്ന് സിറിയയില്‍ പിടിയിലായ ബ്രിട്ടിഷ് സ്വദേശികളായ ഐഎസ് പ്രവര്‍ത്തകര്‍. ഈ വര്‍ഷം ജനുവരിയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദ് സൈനിക സഖ്യമാണ് അലക്‌സാണ്ട അമോണ്‍ കോടേ, അല്‍ ഷഫീ ഇല്‍ശെയ്ഖ് എന്നിവരെ ഐഎസ് സംഘത്തില്‍നിന്നു പിടികൂടിയത്.
ബന്ദികളാക്കിയവരെ കൊല്ലുന്നതിനെ ഐഎസ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം എതിര്‍ത്തിരുന്നതായും അവരെ തടവില്‍ പാര്‍പിക്കുന്നതായിരുന്നു രാഷ്ട്രീയപരമായി ഗുണകരമാവുകയെന്നും അവര്‍ പറഞ്ഞു. ആളുകളെ കൊന്നതുകൊണ്ട് ഒരു നേട്ടവുമുണ്ടായില്ല. ഖേദകരമായ സംഗതിയുമാണത്. ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള വിലപേശല്‍ ചര്‍ച്ചകളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും അവര്‍ അഭിപ്രായപ്പെട്ടു. കൊലപാതകങ്ങള്‍ ന്യായീകരിക്കപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it