ബജറ്റ് 2018: യാഥാര്‍ഥ്യങ്ങളുമായിപൊരുത്തപ്പെടുന്നില്ല-പോപുലര്‍ ഫ്രണ്ട്

ഇംഫാല്‍:ജനങ്ങള്‍ക്ക് നല്‍കിയ നിരവധി വാഗ്ദാനങ്ങളില്‍ ഒന്നുപോലും സഫലീകരിക്കുന്നതില്‍ മോദി ഭരണകൂടം പരാജയപ്പെട്ടതായി യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. നോട്ട് നിരോധനവും നോട്ട് അസാധുവാക്കലും പോലുള്ള ഭ്രാന്തന്‍ പ്രവര്‍ത്തികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്തു. 2018ലെ ബജറ്റ് രാജ്യത്തെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. സമ്പന്നരുടെ താല്‍പര്യം സംരക്ഷിക്കുന്ന ബജറ്റ് പാവങ്ങളെ കൈയൊഴിഞ്ഞു. ആരോഗ്യ സംരക്ഷണത്തിനും കാര്‍ഷിക, ഗ്രാമീണ വികസനത്തിനും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ബജറ്റെന്ന് ആഘോഷിക്കുമ്പോള്‍ തന്നെ ഈ പദ്ധതികള്‍ക്ക് ആവശ്യമായ തുക വകയിരുത്താത്തതിലൂടെ ഇത് കേവലം ജനപ്രിയ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നാണ് തെളിയിക്കുന്നത്. നിര്‍ധനരുടെ ആശ്രയ കേന്ദ്രമായ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികളുടെയും സ്വകാര്യ ആശുപത്രികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണിത്. വന്‍ പണക്കാരുടെ നികുതി നേരിയ തോതിലെങ്കിലും വര്‍ധിപ്പിക്കുന്നതിനു പകരം കോര്‍പറേറ്റ് നികുതി കുറച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ടില്‍ നിരന്തരം കുറവ് വരുത്തുകയാണ്. സ്വകാര്യ മേഖലയ്ക്ക് വഴി തുറന്ന് കൊടുത്ത് വിദ്യാഭ്യാസ മേഖലയില്‍നിന്നു സര്‍ക്കാര്‍ പിന്‍വലിയുന്നതാണ് ഇത് കാണിക്കുന്നത്.
Next Story

RELATED STORIES

Share it