ബംഗാളും ഒഡീഷയും ഇന്ധന വില കുറച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, ഒഡീഷ സര്‍ക്കാരുകള്‍ ഇന്ധന വില കുറച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ ഇന്ധനവില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഒഡീഷയില്‍ പെട്രോളിന് ഒരു രൂപ കുറച്ചു. ഒഡീഷയിലും പുതുക്കിയ വില ഇന്നലെ രാത്രി നിലവില്‍വന്നു. കഴിഞ്ഞദിവസം രാജസ്ഥാന്‍ സര്‍ക്കാരും ആന്ധ്രാ സര്‍ക്കാരും ഇന്ധനവിലയുടെ നികുതി കുറച്ചിരുന്നു. രാജസ്ഥാനില്‍ 2.50 രൂപയുടെയും ആന്ധ്രയില്‍ രണ്ടു രൂപയുടെയും കുറവാണ് ഇന്ധനവിലയില്‍ ഉണ്ടായത്. രാജ്യത്ത് തുടര്‍ച്ചയായ 42ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങള്‍ വില കുറച്ചത്.

Next Story

RELATED STORIES

Share it