ബംഗാളില്‍ ബിജെപി പ്രതിഷേധം
BY fousiya sidheek5 May 2017 3:08 AM GMT
fousiya sidheek5 May 2017 3:08 AM GMT
കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആതിഥ്യം നല്കി സ്വീകരിച്ച നക്സല്‍ ബാരിയിലെ ആദിവാസി ദമ്പതികളെ തട്ടിക്കൊണ്ടുപോയി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തുവെന്നാരോപിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. കൊല്‍ക്കത്ത, നക്സല്‍ ബാരി, സിലിഗുഡി, ഉത്തര-ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി റാലികളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. രാജു മഹാലി, ഭാര്യ ഗീത എന്നിവരാണ് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഇവരെ ബലം പ്രയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, ആരോപണം ദമ്പതിമാര്‍ നിഷേധിച്ചു.
Next Story
RELATED STORIES
വെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMT