Flash News

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌ : ലെ പാന്‍ പ്രസംഗം കോപ്പിയടിച്ചെന്ന് ആരോപണം



പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തീവ്ര വലതുകക്ഷിയായ നാഷനല്‍ ഫ്രണ്ട്്് സ്ഥാനാര്‍ഥി മറീന്‍ ലെ പാന്‍ പ്രസംഗം കോപ്പിയടിച്ചെന്ന് ആരോപണം. തിങ്കളാഴ്ച പാരിസിന് വടക്കുള്ള വിലെപിന്റെയില്‍ ലെ പാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികളിലൊരാളായ ഫ്രാന്‍സ്വെ ഫിലന്റെ പ്രസംഗത്തില്‍ നിന്നു പകര്‍ത്തിയതാണെന്നാണ് ആരോപണം. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട്് നേടി ലെ പാന്‍ രണ്ടാമതെത്തുകയും ഫിലന്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മക്രോണാണ് 59 ശതമാനം വോട്ട്്് നേടി ഒന്നാമതെത്തിയത്്. ഞായറാഴ്ച നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പില്‍ ലെ പാനും മക്രോണും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ മാസം 15നായിരുന്നു ഫിലന്റെ പ്രസംഗം. റിഡികുലേറ്റ് ടിവി എന്ന യൂടൂബ് ചാനലാണ് ഇരു പ്രസംഗങ്ങളും തമ്മിലുള്ള സാമ്യം റിപോര്‍ട്ട് ചെയ്തത്. ഫിലന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒരു വാക്കുപോലും മാറാതെ ലെ പാന്‍ പകര്‍ത്തിയതായി റിഡികുലേറ്റ് ടിവി പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ വ്യക്തമാവുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മക്രോണിനെ എതിര്‍ക്കുന്നതിന് ഫിലന്‍ അനുകൂലികള്‍ ആരംഭിച്ച യൂടൂബ് ചാനലാണ് റിഡികുലേറ്റ് ടിവി. ഇരു പ്രസംഗങ്ങളിലെയും സാമ്യതയുള്ള ഭാഗങ്ങള്‍ വീഡിയോയില്‍ ഒന്നിനു പിറകെ ഒന്നായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്ത് നിരവധി ഭിന്നതകളുണ്ടെങ്കിലും സഹകരിക്കാന്‍ നിരവധി വഴികള്‍ കണ്ടെത്തുമെന്ന്്് പറയുന്ന ഫിലന്റെ പ്രസംഗത്തിലെ ഭാഗമാണ് ലെ പാന്‍ പകര്‍ത്തിയതിലൊന്ന്്്. വിദേശ നഗരങ്ങളുമായി സൗഹാര്‍ദം സ്ഥാപിക്കുന്നതിനെക്കുറിച്ചും വാക്കുകളും വാചകവും മാറാതെ ഇരു പ്രസംഗത്തിലുമുണ്ട്. ഒന്നാം ലോകയുദ്ധകാലത്തെ ഫ്രഞ്ച് പ്രസിഡന്റ് ജോര്‍ജ്‌സ് ക്ലെമെന്‍സ്യയുടെ വാചകവും ഇരു പ്രസംഗത്തിലും ആവര്‍ത്തിക്കുന്നു. ഒരിക്കല്‍ ദൈവത്തിന്റെ പടയാളികളായ, ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പടയാളികളായ, ഫ്രാന്‍സ് എല്ലായ്‌പ്പോഴും ശരിയുടെ പക്ഷത്തുള്ള പോരാളികളാവുമെന്ന വാചകമാണ് ഇരു പ്രസംഗത്തിലും പ്രത്യക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it