Flash News

ഫ്രഞ്ച് ഓപണ്‍: ജോക്കോവിച്ചും ഹാലെപും മുന്നോട്ട്

ഫ്രഞ്ച് ഓപണ്‍: ജോക്കോവിച്ചും ഹാലെപും മുന്നോട്ട്
X


പാരീസ്: മുന്‍ ഫ്രഞ്ച് ചാംപ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ വനിതാ താരം റൊമാനിയയുടെ സിമോണ ഹാലെപ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ലോക 155ാം നമ്പര്‍ സ്പാനിഷ് താരം ജൗമി മുനാറിനെതിരേ കഷ്ടിച്ച് ജയിച്ചാണ് നിലവിലെ ലോക 22ാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ 20ാം സീഡുമായ ജോക്കോവിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 7-6,6-4,6-4. റാങ്കിങില്‍ പിറകിലുള്ള സാന്റിയാഗോ ജിറാള്‍ഡോയെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ലോക 13ാം നമ്പര്‍ താരം ബൗറ്റിസ്റ്റ അഗറ്റാണ് മൂന്നാം റൗണ്ടില്‍ ജോക്കോവിച്ചിന്റെ എതിരാളി. അതേസമയം, 17ാം സീഡ് തോമസ് ബെര്‍ഡിച്ചിന് പരാജയം രുചിച്ചു. ലോക 86ാം നമ്പര്‍ താരം ഫ്രാന്‍സിന്റെ ജറിമി ചാര്‍ഡിയോട് അഞ്ച് സെറ്റുകള്‍ നീണ്ട( നാലര മണിക്കൂര്‍) പോരാട്ടത്തിനൊടുവില്‍ താരത്തിന് അട്ടിമറി പരാജയം നേരിടേണ്ടി വന്നു. സ്‌കോര്‍ 6-7,6-7,6-1,7-5, 2-6. ലോക 85ാം നമ്പര്‍ അമേരിക്കന്‍ താരം അലിസന്‍ റിസ്‌കെയ്‌ക്കെതിരേ ആദ്യ സെറ്റ് പിന്നിട്ട ശേഷം ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ഹാലെപ് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 2-6,6-1,6-1. വനിതകളില്‍ എലീന സ്വിറ്റോളിനയും പെട്രാ ക്വിറ്റോവയും ബാര്‍ബറ സ്‌ട്രൈക്കോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
Next Story

RELATED STORIES

Share it