Flash News

ഫോര്‍ ദ പീപ്പിളില്‍ പരാതികളുടെ പ്രളയം ; മൂന്നര മാസത്തിനിടെ ലഭിച്ചത് 378 പരാതികള്‍



എച്ച്  സുധീര്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും തടയുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ഫോര്‍ ദ പീപ്പിള്‍ പോര്‍ട്ടലില്‍ പരാതികളുടെ പ്രളയം. കഴിഞ്ഞ ഫെബ്രുവരി 2ന് ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം മൂന്നര മാസം പിന്നിട്ടപ്പോള്‍ ലഭിച്ചത് 378 പരാതികള്‍. പഞ്ചായത്തുകള്‍, നഗരസഭകള്‍, ഗ്രാമവികസനം, എന്‍ജിനീയറിങ് വിഭാഗം, നഗരാസൂത്രണം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പരാതികളേറെയും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 308 പരാതികളാണ് ഉയര്‍ന്നുവന്നത്. ഇതില്‍ 272 എണ്ണം തീര്‍പ്പാക്കി. നഗരകാര്യ വകുപ്പില്‍ ലഭിച്ച 32 പരാതികളില്‍ മൂന്നെണ്ണം മാത്രമാണ് തീര്‍പ്പാക്കാനായത്. തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗത്തിനെതിരേ 31 പരാതികള്‍ ലഭിച്ചതില്‍ 25 എണ്ണത്തിനു പരിഹാരമുണ്ടാക്കി. ഗ്രാമവികസന വകുപ്പില്‍ ആറും നഗരാസൂത്രണ വകുപ്പില്‍ ഒരു പരാതിയും ലഭിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ ലഭിച്ചിട്ടുള്ള മറ്റു പരാതികള്‍ അടിയന്തരമായി തീ ര്‍പ്പാക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഫോര്‍ ദ പീപ്പിളില്‍ ലഭിച്ച പരാതി അന്വേഷിച്ചതില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗ പരിഹാരം ഉണ്ടാക്കുന്നതിനാണ് പഞ്ചായത്ത് വകുപ്പ് ഫോര്‍ ദ പീപ്പിള്‍  സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷ ന്‍ ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളില്‍ പോരായ്മക ള്‍ ഇല്ലാതാക്കുകയാണ് ഫോര്‍ ദ പീപ്പിളിന്റെ ലക്ഷ്യം. പഞ്ചായത്തുകളില്‍ നിന്നു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതിനുള്ള അനാവശ്യ കാലതാമസം, സ്ഥാപനങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും അനുമതികള്‍ നല്‍കുന്നതിലെ ക്രമക്കേട്, പെന്‍ഷന്‍ വിതരണത്തിലെ അപാകത, പൊതുമരാമത്തു പ്രവൃത്തികളിലെ അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ലഭിച്ച പരാതികളില്‍ ഏറെയും. ഉദ്യോഗസ്ഥരുടെ അലംഭാവം, സ്വജനപക്ഷപാതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും തെളിവുസഹിതം നല്‍കാം. ുഴഹഴെറ.സലൃമഹമ. ഴീ്.ശില്‍ ഓണ്‍ലൈനായാണ് പരാതി സമര്‍പ്പിക്കേണ്ടത്. പഞ്ചായത്ത്, ഗ്രാമവികസന, നഗരാസൂത്രണം എന്നീ വകുപ്പുക ള്‍, തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇതുവഴി നല്‍കാം. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ തയ്യാറാക്കിയ 2017ലെ ആന്റികറപ്ഷന്‍ ഇന്‍ഡെക്‌സില്‍ തദ്ദേശസ്ഥാപനങ്ങള്‍ അഴിമതിയില്‍ ഏറ്റവും മുന്നിലാണെന്നു കണ്ടെത്തിയിരുന്നു. 61 വകുപ്പുകളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ ഇവിടുത്തെ അഴിമതി നിരക്ക് 10.34 ആയിരുന്നു.
Next Story

RELATED STORIES

Share it