palakkad local

ഫോണിലൂടെ മെസേജ് അയച്ച് ബാങ്ക് തട്ടിപ്പ്;അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 22,500 രൂപ

സുനു ചന്ദ്രന്‍ ആലത്തൂര്‍ആലത്തൂര്‍: ബാങ്ക് എടിഎംകാര്‍ഡിന്റെ ഒ.ടി.പി.നമ്പര്‍ ആവശ്യപ്പെട്ട് വന്ന ഫോണ്‍ കോളിന് മറുപടി പറഞ്ഞ ആലത്തൂരിലെ സ്വകാര്യ സ്‌കൂള്‍ പ്രധാനധ്യാപികയ്ക് നഷ്ടപ്പെട്ടത് 22,500 രൂപ.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് +919599832172 എന്ന നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്ന് ഇവര്‍ ആലത്തൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ്ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു സംഭാഷണം.സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ ബസില്‍ ആയിരുന്നതിനാല്‍ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് അധ്യാപിക ഫോണ്‍ വെച്ചു.പല്ലാവൂരിലെ വീടെത്തി നോക്കിയപ്പോള്‍ പണം പിന്‍വലിച്ചതായുള്ള മെസേജ് 09223966666 എന്ന നമ്പരില്‍ നിന്ന് മൊബൈലില്‍ വന്നിരിക്കുന്നതായി കണ്ടു.0223902020202 എന്ന നമ്പരില്‍ നിന്ന് കസ്റ്റമര്‍ കെയറില്‍ നിന്നുള്ളതാണെന്ന സന്ദേശവും കിട്ടി.എച്ച്ഡിഎഫ്‌സി. ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 18,500 രൂപയും എസ്ബിഐ. അക്കൗണ്ടില്‍ നിന്ന് 4,000 രൂപയും വീതം പിന്‍വലിച്ചെന്നുമായിരുന്നു സന്ദേശം.ഉടന്‍ എടിഎമ്മുകള്‍ ഇവര്‍ ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ പണം ന്ഷ്ടമായില്ല.വെള്ളിയാഴ്ച രാവിലെ ആലത്തൂര്‍ പോലീസിനും ബാങ്ക് മാനേജര്‍മാര്‍ക്കും പരാതി നല്‍കി.ഇത്തരത്തില്‍ വേറെയും പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.അക്കൗണ്ട് പരിശോധിച്ച് പരാതിക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് ബാങ്ക് അധികാരികള്‍ വ്യക്തമാക്കി.ഇത്തരം ഫോണ്‍ വിളികള്‍ വന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അറിയിച്ചു.പണം നഷ്ടപ്പെട്ട അധ്യാപിക അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ ഒന്നും ഫോണില്‍ വിളിച്ചവരോട് പറയാതിരുന്നിട്ടും പണം നഷ്ടമായത് ബാങ്ക് അക്കൗണ്ടുകളിലെ പണത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നതാണ്. അധ്യാപികയ്ക്ക് വന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും എടുത്തില്ല. ഉത്തരേന്ത്യന്‍ നമ്പറാണെന്നാണ് സൂചന.
Next Story

RELATED STORIES

Share it