Flash News

ഫോട്ടോയില്‍ വിശ്വാസിക്കാത്ത മുസ്ലിംകളെന്തിന് ജിന്നയുടെ ചിത്രം മാറ്റിയതില്‍ ആകുലപ്പെടണം രാംദേവ്

ഫോട്ടോയില്‍ വിശ്വാസിക്കാത്ത മുസ്ലിംകളെന്തിന് ജിന്നയുടെ ചിത്രം മാറ്റിയതില്‍ ആകുലപ്പെടണം രാംദേവ്
X
നളന്ദ: അലിഗഡ് സര്‍വകലാശാലയിലെ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കിയതില്‍ ഫോട്ടോയിലും വിഗ്രഹങ്ങളിലും വിശ്വസിക്കാത്ത മുസ്‌ലിങ്ങള്‍ എന്തിന് വേവലാതിപ്പെടണമെന്ന് യോഗ ഗുരു ബാബാരാം ദേവ്.



അത്തരം വിശ്വാസമില്ലാത്തതിനാല്‍ ജിന്നയുടെ ചിത്രത്തില്‍ അസ്വസ്ഥപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവര്‍ക്ക് ജിന്ന ഒരിക്കലും മാതൃകാപുരുഷനല്ല. അദ്ദേഹത്തെ ആരാധിക്കാനും അവര്‍ക്കാവില്ലെന്നും രാം ദേവ് നളന്ദയില്‍ നടത്തിയ യോഗ ക്ലാസിനിടെ പറഞ്ഞു.
Next Story

RELATED STORIES

Share it