World

ഫേസ്ബുക്ക് നിരീക്ഷണ കമ്പനിയാണെന്ന് സ്‌നോഡന്‍

വാഷിങ്ടണ്‍: സാമൂഹിക മാധ്യമം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു നിരീക്ഷണ കമ്പനിയാണ് ഫേസ്ബുക്കെന്ന് യുഎസിലെ മുന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍. യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാംപയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നു പുറത്താക്കിയ സാഹചര്യത്തിലാണ് ഫേസ്ബുക്കിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സ്‌നോഡന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതല്ല; ഫേസ്ബുക്ക് ഈ കൃത്യത്തില്‍ കൂട്ടുപ്രതികളാണ്്.
10 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ നിന്നായി കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന് ഏതാനും ദിവസം മുമ്പ് ഫേസ്ബുക്ക് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, ഉപഭോക്താക്കളുടെ വിവരങ്ങളെ ശേഖരിച്ചും വിറ്റുമാണ് ഫേസ്ബുക്ക് പണം സമ്പാദിക്കുന്നത്. അതിനെ ഒരു നിരീക്ഷണ കമ്പനി എന്ന് വിശേഷിപ്പിക്കാമെന്നും സ്‌നോഡന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.  ഫേസ്ബുക്കുമായുള്ള കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് നിബന്ധനകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it