Athletics

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റ്: പി യു ചിത്രയ്ക്കും ജിന്‍സണ്‍ ജോണ്‍സും സ്വര്‍ണം

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റ്: പി യു ചിത്രയ്ക്കും ജിന്‍സണ്‍ ജോണ്‍സും സ്വര്‍ണം
X

പാട്യാല: 22ാമത്് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ അവസാന ദിനം കേരളത്തിന് രണ്ട് സ്വര്‍ണം. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പ്രതീക്ഷ തെറ്റിക്കാതെ പി യു ചിത്ര സ്വര്‍ണം ഓടിയെടുത്തപ്പോള്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മീറ്റ് റെക്കോഡോടെയാണ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം കഴുത്തിലണിഞ്ഞത്.
4.15.25 സെക്കന്റ് സമയമെടുത്ത് മല്‍സരം പൂര്‍ത്തിയാക്കിയ ചിത്ര സ്വര്‍ണം നേടിയെങ്കിലും കോമണ്‍വെല്‍ത്ത് യോഗ്യത സ്വന്തമാക്കാനായില്ല. 4.10.00 ആയിരുന്നു കോമണ്‍വെല്‍ത്തിനുള്ള യോഗ്യത സമയം. ഈ ഇനത്തില്‍ വെസ്റ്റ് ബംഗാളിന്റെ ശിപ്ര സര്‍ക്കാര്‍ വെള്ളിയും (4.18.55) പഞ്ചാബിന്റെ ഹര്‍മിലന്‍ ബയിന്‍സ് വെങ്കലവും (4.21.19) വെങ്കലവും സ്വന്തമാക്കി.
അതേ സമയം 1500 മീറ്ററില്‍ 3.39.69 സമയം കുറിച്ച് മീറ്റ് റെക്കോഡോടെ ജിന്‍സണ്‍ സ്വര്‍ണം നേടിയെങ്കിലും നേരിയ വ്യത്യാസത്തില്‍ കോമണ്‍വെല്‍ത്ത് യോഗ്യത നഷ്ടമായി. 2007ല്‍ മലയാളി താരം ഹംസ ചാത്തോളി കുറിച്ച് 3.41.12 സെക്കന്റ് സമയത്തിന്റെ റെക്കോഡാണ് ജിന്‍സണ്‍ തിരുത്തി എഴുതിയത്. ഈ ഇനത്തില്‍ ഹരിയാനയുടെ മന്‍ജിത് സിങ് (3.42.24) വെള്ളിയും ഹരിയാനയുടെ തന്നെ ബിര്‍ സിങ് (3.43.28) വെങ്കലും സ്വന്തമാക്കി.
വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനു ആര്‍ വെള്ളി നേടി. 58.05 സെക്കന്റ് സമയം കുറിച്ചാണ് താരത്തിന്റെ വെള്ളിമെഡല്‍ നേട്ടം.
ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മെയ്‌മോന്‍ പൗലോസും വെള്ളി മെഡല്‍ അക്കൗണ്ടിലാക്കി. 14.08 സമയം കുറിച്ചാണ് മെയ്‌മോന്റെ വെള്ളി നേട്ടം.
ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലും കേരളം വെള്ളി നേടി. 16.51 മീറ്റര്‍ ചാടിക്കടന്ന് രഞ്ജിത് മഹേശ്വരിയാണ് കേരളത്തിന് വെള്ളി സമ്മാനിച്ചത്.
1500 മീറ്ററില്‍ കേരളത്തിന് വേണ്ടി പി യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും സ്വര്‍ണം നേടുന്നു
Next Story

RELATED STORIES

Share it