Flash News

ഫാഷിസ്റ്റ് കാലത്ത് വിദ്യാര്‍ഥികള്‍ സമരോല്‍സുകരാവണം: നാസറുദ്ദീന്‍ എളമരം

ഫാഷിസ്റ്റ് കാലത്ത് വിദ്യാര്‍ഥികള്‍ സമരോല്‍സുകരാവണം: നാസറുദ്ദീന്‍ എളമരം
X
തിരൂര്‍: ഫാഷിസ്റ്റ് കാലത്ത് വിദ്യാര്‍ഥികള്‍ സമരോല്‍സുകരാവണമെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. തിരൂരില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കാഡര്‍ ഓറ്റിയുറം 2017 ദ്വിദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം രാജ്യത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു. സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലകളെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെതിരേ പുതു തലമുറയായ വിദ്യാര്‍ഥികളാണു രംഗത്തുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷെമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, എന്‍ഡബ്ല്യുഎഫ് ദേശീയ അധ്യക്ഷ എ എസ് സൈനബ, എം വി റഷീദ് പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാംപില്‍ ഡോ. അശ്‌റഫ് കല്‍പ്പറ്റ, ഡോ. സി ടി സുലൈമാന്‍, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ ക്ലാസ് നയിച്ചു.
Next Story

RELATED STORIES

Share it