Flash News

ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് തെരുവില്‍ നിലയുറപ്പിച്ചുതന്നെ, യുവത്വത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല : നാസറുദ്ദീന്‍ എളമരം

ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് തെരുവില്‍ നിലയുറപ്പിച്ചുതന്നെ, യുവത്വത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല : നാസറുദ്ദീന്‍ എളമരം
X


ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് തെരുവില്‍ നിലയുറപ്പിച്ചാണെന്നും ഇത് തിരിച്ചറിഞ്ഞ യുവത്വത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാസറുദ്ദീന്‍ എളമരം.
ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് തെരുവില്‍ നിലയുറപ്പിച്ചാണ്. പുതിയ തലമുറ അത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് പാതി വഴിയില്‍ നഷ്ടപ്പെടാതെ ആര്‍എസ്എസിനെയും ഹിന്ദുത്വ ഭീകരതയെയും കീഴ്‌പ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യം വീണ്ടെടുക്കുന്നത് വരെ കാത്ത് സൂക്ഷിക്കണം. തെരുവില്‍ നിലയുറപ്പിച്ച യുവത്വത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല നാസറുദ്ദീന്‍ എളമരം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഒരു യാത്രയുണ്ടായിരുന്നു. രാവിലെ തന്നെ അതിന് തയ്യാറെടുക്കുമ്പോഴാണ് ഹര്‍ത്താല്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടെന്നും ഇല്ലെന്നും പ്രചരിച്ച ഹര്‍ത്താല്‍ ഉണ്ടാകാനിടയില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷെ എല്ലാ ധാരണകളെയും കേരളത്തിന്റെ യുവത്വം തെറ്റിച്ചിരിക്കുന്നു.
ആസിഫക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ഹിന്ദുത്വ ഭീകരതക്കെതിരെ പ്രതിഷേധിച്ചും നവമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വലിയ സന്ദേശമാണ് നല്‍കുന്നത്. അധികാരത്തിന്റെ സകല സംവിധാനങ്ങളും ഉപയോഗിച്ചാണ് ആര്‍എസ്എസ് രാജ്യത്തുടനീളം പൈശാചിക കൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെതിരെ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ക്രിയാത്മകമായ പ്രതിഷേധമാണ് നടന്നു കൊണ്ടിരിക്കുന്നത്.
മുഖ്യധാരാ പാര്‍ട്ടികള്‍ ജനകീയ പ്രതിഷേധങ്ങളെ തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തടവിലിടുകയും സൗകര്യാനുസരണം അത് ഉപയോഗിക്കുകയും ചെയ്ത് പൊരുന്നിടത്താണ് സാമ്പ്രദായിക ശീലങ്ങളെ വലിച്ചെറിഞ്ഞ് പുതുതലമുറ തെരുവില്‍ ഇറങ്ങിയിട്ടുള്ളത്. ഹിന്ദുത്വ ഫാഷിസത്തെ പ്രതിരോധിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തമുള്ള സംഘടനകളും പാര്‍ട്ടികളും ഞടടനും ബിജെപിക്കും വിരുന്നൊരുക്കിയതിന്റെയും സ്വീകരണം നല്‍കിയതിന്റെയും വേദിയില്‍ കയറ്റിയത്തിന്റെയും ഫലം കൂടിയാണ് സമ്പ്രദായികതയെ വലിച്ചെറിഞ്ഞ് തെരുവിലേക്കിറങ്ങാന്‍ യുവത്വത്തെ പ്രേരിപ്പിച്ചിട്ടുളത്. ഇത് മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയാനെങ്കിലും കാരണാമാകട്ടെ.
തങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സുരക്ഷിതമല്ലെന്ന് ബോധ്യം വരുമ്പോള്‍ നിഷ്‌ക്രിയരായിരിക്കാതെ തെരുവിലേക്കിറങ്ങാനുള്ള തീരുമാനം നവമാധ്യമങ്ങളിലെ കേവല ആക്ടിവിറ്റിയല്ലെന്നാണ് ഈ ഹര്‍ത്താല്‍ നല്‍കുന്ന മറ്റൊരു സന്ദേശം. തങ്ങള്‍ നവമാധ്യമങ്ങളിലെ സ്വപ്നലോകത്ത് മാത്രമല്ലെന്നും ജീവിക്കുന്ന പരിസരത്തെ പ്രായോഗികതയുടെ ഭാഗമാണെന്നും കേരള യുവത്വം തെളിയിച്ചിരിക്കുന്നു.
ഹിന്ദുത്വ ഭീകരത മാനവികതയുടെയും രാജ്യത്തിന്റെയും ശത്രുവാണെന്ന് മനുഷ്യസേന്ഹികളായ ജെ ദേവിക ഉള്‍പ്പടെയുള്ളവര്‍ ഉറക്കെപ്പറയുമ്പോഴും അത്തരം ധൈര്യം കാണിക്കാന്‍ മതേതര ചേരിയില്‍ നിന്നും എത്രപേര്‍ക്ക് കഴിയും എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. മതവെറിക്കും വര്‍ഗീയഭ്രാന്തിനും അപ്പുറത്ത് മാനസ്സാക്ഷിയുള്ള പച്ചമനുഷ്യര്‍ ഉണ്ടെന്ന സന്ദേശം തന്നെയാണ് തുടരുന്ന തന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടിലൂടെ അവര്‍ നല്‍കുന്നത്.
ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് തെരുവില്‍ നിലയുറപ്പിച്ചാണ്. പുതിയ തലമുറ അത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് പാതി വഴിയില്‍ നഷ്ടപ്പെടാതെ ആര്‍എസ്എസിനെയും ഹിന്ദുത്വ ഭീകരതയെയും കീഴ്‌പ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യം വീണ്ടെടുക്കുന്നത് വരെ കാത്ത് സൂക്ഷിക്കണം. തെരുവില്‍ നിലയുറപ്പിച്ച യുവത്വത്തെ അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
Next Story

RELATED STORIES

Share it