ഫാഷിസത്തെ എതിര്‍ക്കുന്നവര്‍ അപകടത്തില്‍: കവിതാ ലങ്കേഷ്

തിരുവനന്തപുരം: മനുഷ്യത്വത്തിന് മതിലുകള്‍ കെട്ടുന്നവരാണ് തന്റെ സഹോദരി ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് കവിതാ ലങ്കേഷ്. ഫാഷിസത്തിനെതിരേ നിലപാടെടുക്കുന്നവരെല്ലാം ഇന്ന് അപകടഭീഷണിയിലാണെന്നും രാജ്യമാകെ ഇന്നു മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ചു കാണുന്ന അവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി. ചലച്ചിത്രമേളയുടെ മുഖ്യവേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചുകാണാന്‍ പ്രോല്‍സാഹിപ്പിക്കുന്നവരാണ് ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കവിതാ ലങ്കേഷിന്റെ “ദേവീരീ’ എന്ന ചിത്രം 2000ലെ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയിരുന്നു.
Next Story

RELATED STORIES

Share it