kozhikode local

ഫാഷിസത്തിനെതിരേ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കും: കാംപസ് ഫ്രണ്ട്‌

കോഴിക്കോട്: ഗുജറാത്ത് വംശഹത്യ 16 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ഓര്‍മയുടെ ചെറുത്തുനില്‍പ് എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ആര്‍എസ്എസ് ശത്രുവായി കാണുന്നത് മുസ്‌ലിമിനെ മാത്രമല്ല, ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ദളിതുകളും അവരുടെ ശത്രുക്കളാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ഈ സമൂഹെത്ത കൂട്ടമായി അക്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കാംപസ്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിതുകള്‍ അക്രമിക്കെപ്പടുന്നത് ഗുജറാത്തിന്റെ മണ്ണിലാണ്. ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട മനുഷ്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ പട്ടിയോട് ഉപമിച്ച പ്രധാന മന്ത്രി ഭരിക്കുന്ന നാടാണ് നമ്മുടേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിജീവന കലാസംഘത്തിന്റെ നേതൃത്വത്തില്‍ ‘കെട്ടുകഥ’ എന്ന തെരുവ് നാടകം അരങ്ങേറി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്എം സി സക്കീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫസല്‍ പി, ജില്ലാ ജോയിന്റ്‌സെക്രട്ടറി നസീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it