malappuram local

ഫാഷിസം: തെരുവുകളില്‍ നിന്നുയരുന്ന ശബ്ദത്തെ തീവ്രവാദ മുദ്ര ചാര്‍ത്താന്‍ അനുവദിക്കില്ലെന്ന്

പരപ്പനങ്ങാടി: ഫാഷിസത്തിനെതിരേ തെരുവുകളില്‍ നിന്നുയരുന്ന ശബ്ദത്തെ തീവ്രവാദ മുദ്ര ചാര്‍ത്താന്‍ അനുവദിക്കില്ലന്ന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ടലം പ്രതിനിധി സഭ പ്രഖ്യാപിച്ചു .
കാശ്മീരിലെ കഠ്‌വ സംഭവത്തില്‍ പിഞ്ചു ബാലിക കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആര്‍എസ്എസ്  ഭീകരതക്കെതിരേ തെരുവുകളിലേക്ക് ഒഴുകി വന്ന യുവ സമൂഹത്തെ ഹര്‍ത്താലിന്റെ പേരില്‍ വേട്ടയാടി ഫാഷിസ്റ്റ് വിരുദ്ധതയെ തടയാമെന്ന പോലിസ്  -ഭരണകൂട നടപടി അനുവദിക്കാന്‍ കഴിയില്ലന്നും, പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വേട്ട അവസാനിപ്പിക്കണമെന്നും പ്രതിനിധി സഭ ആവശ്യപ്പെട്ടു.
ചെമ്മാട് നടന്ന പ്രതിനിധി സഭയില്‍ ഐ മാന്‍ ഹാജി, ഹമീദ് പരപ്പനങ്ങാടി, ജലീല്‍ ചെമ്മാട് സംസാരിച്ചു  പുതിയ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റായി ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറിയായി ഉസ്മാന്‍ ഹാജി, വൈസ് പ്രസി: ജാഫര്‍ ചെമ്മാട്, ഉമ്മര്‍ ഉള്ളണം, ജോ.സെക്ര. അറഫാത്ത് പാണ്ടി ചെട്ടിപ്പടി, ശഫീഖ് കോഴിച്ചെന, ട്രഷര്‍. മുസ്ഥഫ ഗുരുക്കള്‍ എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it