World

ഫാറൂഖ് ദേവ്തിവാലയെ പാകിസ്താന് കൈമാറി; ഇന്ത്യയുടെ ആവശ്യം യുഎഇ തള്ളി

ദുബയ്: ഇന്ത്യ ആവശ്യപ്പെട്ട കുറ്റവാളി ഫാറൂഖ് ദേവ്തിവാലയെ യുഎഇ പാകിസ്താനു കൈമാറി. ദാവൂദ് ഇബ്രാഹീമിന്റെ സംഘത്തിലും ഇന്ത്യന്‍ മുജാഹിദീനിലും അംഗമായിരുന്നെന്ന് കരുതപ്പെടുന്ന ദേവ്തിവാല മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി പാണ്ഡ്യയെ വധിച്ചതുള്‍പ്പെടെ ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ നേരത്തേ യുഎഇയോട് ആവശ്യപ്പെട്ടിരുന്നു.
17 വര്‍ഷമായി ഒളിവിലായിരുന്ന ഫാറൂഖ് ദേവ്തിവാല മെയ് 12നാണ് ദുബയില്‍ പിടിയിലായത്. അന്നുമുതല്‍ തടങ്കലിലായിരുന്നു. ഡി കമ്പനിയിലെ സജീവ അംഗമായിരുന്ന ഇയാള്‍ ദാവൂദ് ഇബ്രാഹീമിലേക്കും ഛോട്ടാ ഷക്കീലിലേക്കും ഇന്ത്യക്ക് എത്താനുള്ള തുറുപ്പുചീട്ടുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ മിസ്ര, അല്ലാ രഖാ മന്‍സൂരി എന്നിവര്‍ക്ക് പരിശീലനം നല്‍കിയ കേസിലും പ്രതിയാണ്.
ദേവ്തിവാല പിടിയിലായതോടെ വിട്ടുകിട്ടുന്നതിനു വേണ്ടി ഇന്ത്യയും പാകിസ്താനും യുഎഇയെ സമീപിച്ചിരുന്നു. ഗുജറാത്ത് എടിഎസ് ദുബയിലേക്ക് ഒരു സംഘത്തെ അയക്കുകയും ദേവ്തിവാലയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാള്‍ പാകിസ്താനിയാണെന്നും  ഇന്ത്യക്ക് വിട്ടുകൊടുക്കരുതെന്നും പാകിസ്താന്‍ വാദിച്ചു. ദുബൈയില്‍ പാകിസ്താന്‍ പാസ്‌പോര്‍ട്ടിലാണ് ദേവ്തിവാല താമസിച്ചിരുന്നത്.
Next Story

RELATED STORIES

Share it