Flash News

ഫാദര്‍. തോമസ് പീലിയാനിക്കലിന് ജാമ്യം

ഫാദര്‍. തോമസ് പീലിയാനിക്കലിന് ജാമ്യം
X


ആലപ്പുഴ: വായ്പാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് രാമങ്കരി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.കുട്ടനാട്ടിലെ പല പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ തരപ്പെടുത്തി കൊടുക്കുന്നതില്‍ ഫാ. തോമസ് പീലിയാനിക്കലും കുട്ടനാട് വികസന സമിതി ഓഫിസും നിര്‍ണായക പങ്കുവഹിക്കുകയും ഇവരില്‍ നിന്നു വന്‍തോതില്‍ പ്രതിഫലം പറ്റിയതിനു പിറകെ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. സംഭവം വിവാദമായതോടെ ഫാ. തോമസ് പീലിയാനിക്കല്‍ ഉള്‍പ്പെടെയുള്ള നാലോളം പേര്‍ക്കെതിരേ കുട്ടനാട്ടിലെ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിക്കുകയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തി ല്‍ വെളിവായതോടെ െ്രെകംബ്രാഞ്ചിന് കേസ് കൈമാറി. അന്വേഷണം ശക്തമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. മു ന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്‌തെങ്കിലും ഒരു കേസില്‍ മാത്രമാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. രാമങ്കരി സ്‌റ്റേഷനില്‍ മാത്രമായി ഫാ. തോമസ് പീലിയാനിക്കലിനെതിരേ മൂന്നു കേസുകള്‍ നിലവിലുണ്ട്. മറ്റു സ്‌റ്റേഷനുകളില്‍ വേറെയും കേസുകളുണ്ടായിരുന്നു. പിന്നീട് ഇതെല്ലാം ഒന്നിച്ച് െ്രെകംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസുകള്‍ പലതും പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടെ നടത്തിയിരുന്നെങ്കിലും വിജയിക്കാതെ പോയതോടെ െ്രെകംബ്രാഞ്ച് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ നാലു കേസുകളാണ് ഫാദറിനെതിരേ ചാര്‍ജ് ചെയ്തിട്ടുള്ളത്.
അതേസമയം, കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ 67.5 കോടിയില്‍പ്പരം രൂപയുടെ തിരിച്ചടവ് പ്രതിസന്ധിയിലായിരിക്കുകയാണ്. ലഭ്യമാവുന്ന കണക്കനുസരിച്ച് നിലവില്‍ 1,500ഓളം കാര്‍ഷിക സ്വാശ്രയ ഗ്രൂപ്പുകള്‍ക്കാണ് കുട്ടനാട് വികസന സമിതിയുടെ ശുപാര്‍ശപ്രകാരം വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുള്ളത്. ഒരംഗത്തിന് 75,000 രൂപ പ്രകാരം ആറ് അംഗങ്ങള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന് 4,50,000 രൂപയാണു ലഭിച്ചത്. ഈ കണക്കുപ്രകാരം 1,500 ഗ്രൂപ്പുകള്‍ക്കായി വിവിധ ബാങ്കുകള്‍ നല്‍കിയിട്ടുള്ളത് 67.5 കോടിയാണ്. ഇങ്ങനെ കിട്ടുന്ന തുകയുടെ മൂന്നിലൊന്നായ 1.5 ലക്ഷം രൂപ ഓരോ ഗ്രൂപ്പില്‍ നിന്നും ഫാ. തോമസ് പീലിയാനിക്കല്‍ വാങ്ങിയെടുത്തിട്ടുണ്ട്. ബാങ്കില്‍ തിരിച്ചടയ്ക്കുന്ന സമയത്ത് മടക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് തുക കൈവശപ്പെടുത്തിയിട്ടുള്ളത്. 1,500 ഗ്രൂപ്പുകളില്‍ ഏറിയ പങ്കും ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ വ്യാജമായി ഉണ്ടാക്കിയിട്ടുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഒളിവില്‍ക്കഴിഞ്ഞ് കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിനിടയിലാണ് ഫാ. പീലിയാനിക്കല്‍ െ്രെകംബ്രാഞ്ചിന്റെ പിടിയില്‍ അകപ്പെട്ടത്.
Next Story

RELATED STORIES

Share it